Sushant Singh Rajput Death Case| സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസ്; അർജുൻ രാംപാലിന് വീണ്ടും സമൻസ്

Last Updated:

ഡിസംബർ 16 ന് ഏജൻസിക്ക് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുംബൈ: നടൻ സുശാന്ത് സിംഗ് രജ്പുത് മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി അർജുൻ രാംപാലിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) വീണ്ടും വിളിപ്പിച്ചു. ഡിസംബർ 16 ന് ഏജൻസിക്ക് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നവംബർ ഒൻപതിന് എൻ‌സി‌ബി  അർജുൻ രാംപാലിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിരോധിത മരുന്ന് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തിരച്ചിലിനിടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, ടാബ്‌ലെറ്റ് തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഏജൻസി പിടിച്ചെടുക്കുകയും രാംപാലിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നടനെ മണിക്കൂറുകളോളം എൻസിബി ചോദ്യം ചെയ്തു. രാംപാലിന്റെ പങ്കാളി ഗബ്രിയേല ദെമെത്രിഅദെസിനെ തുടർച്ചയായ രണ്ട് ദിവസം എൻസിബി ചോദ്യം ചെയ്തു. ഇവരുടെ സുഹൃത്ത് പോൾ ബാർടെലിനെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ഏജൻസി അധികൃതർ പറഞ്ഞു.
advertisement
തനിക്ക് മയക്കുമരുന്നുമായി യാതൊരു ബന്ധവുമില്ലെന്നും തന്റെ വസതിയിൽ നിന്ന് കണ്ടെത്തിയ മരുന്നിന്റെ കുറിപ്പടി എൻ‌സി‌ബി ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും രാംപാൽ നേരത്തെ വ്യക്തമാക്കി. താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂണിലാണ് സുശാന്ത് സിംഗ് രാജ്പുതിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ സുശാന്തിന്‍റെ കാമുകി റിയ ചക്രബർത്തി, സഹോദരൻ ഷോവിക് ചക്രബർത്തി, സുശാന്തിന്റെ സഹായികൾ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Sushant Singh Rajput Death Case| സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസ്; അർജുൻ രാംപാലിന് വീണ്ടും സമൻസ്
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement