ആസിഫ് അലി, അമല പോൾ ചിത്രം 'ലെവൽ ക്രോസ്' ഒ.ടി.ടിയിലേക്ക്

Last Updated:

ആസിഫ് അലി നായകനായി അമല പോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ലെവൽ ക്രോസ്' ആമസോൺ പ്രൈം സ്വന്തമാക്കി

ലെവൽ ക്രോസ്
ലെവൽ ക്രോസ്
ആസിഫ് അലി നായകനായി അമല പോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ലെവൽ ക്രോസ്' (Level Cross) ആമസോൺ പ്രൈം സ്വന്തമാക്കി. റെക്കോർഡ് തുകയ്ക്കാണ് ചിത്രം ആമസോൺ ഏറ്റെടുത്തത്. ഒക്ടോബർ 13 മുതൽ ആമസോൺ പ്രൈമിലൂടെ 'ലെവൽ ക്രോസ്' പ്രേക്ഷകർക്ക് കാണുവാൻ സാധിക്കും. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി. പിള്ള നിർമ്മിച്ച് ജിത്തു ജോസഫ് അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ജിത്തു ജോസഫിന്റെ പ്രധാന ശിഷ്യനായ അർഫാസ് അയൂബാണ്. ചിത്രം മികച്ച പ്രതികരണത്തോടെ പ്രശംസയോടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിൻ്റെ ക്ലാസിക് ട്രീറ്റ്‌മെൻ്റും സ്റ്റൈലിഷ് സമീപനവും ഇതിന് ഒരു അന്തർദേശീയ രൂപവും ഭാവവും നൽകുന്നു. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മുവിയായ മോഹൻലാൽ നായകനായ
'റാം' ചിത്രത്തിന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടെ റിലീസിന് എത്തിയ ആദ്യ മലയാള ചിത്രവുമാണിത്.
സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കിയ ആദ്യ മലയാള ചിത്രവുമാണിത്. ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമല പോൾ, ഷറഫുദ്ധീൻ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്.
advertisement
ഒരു ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിൽ താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയാണ്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. ഛായാഗ്രഹണം- അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി,നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം- ആദം അയൂബ്ബ്.
സൗണ്ട് ഡിസൈനർ- ജയദേവ് ചക്കാടത്ത്, കോസ്റ്റ്യൂം- ലിന്റ്റ ജീത്തു, മേക്കപ്പ്- റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ- പ്രേം നവാസ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്. വെഫറർ ആണ് ചിത്രം തീയറ്ററുകളിലെത്തിച്ചത്.
advertisement
Summary: Malayalam movie Level Cross, featuring Asif Ali and Amala Paul in the lead roles will begin streaming on Amazon Prime starting October 13, 2024
മലയാളം വാർത്തകൾ/ വാർത്ത/Film/
ആസിഫ് അലി, അമല പോൾ ചിത്രം 'ലെവൽ ക്രോസ്' ഒ.ടി.ടിയിലേക്ക്
Next Article
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement