ആസിഫ് അലി ചിത്രം 'ആഭ്യന്തര കുറ്റവാളി' ചിത്രീകരണം പൂർത്തിയായി ; ഉടൻ തീയേറ്ററുകളിൽ
- Published by:Sarika N
- news18-malayalam
Last Updated:
റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറാണ് ആഭ്യന്തര കുറ്റവാളിയുടേത്
നവാഗതനായ സേതുനാഥ് പത്മകുമാർ കഥ, തിരക്കഥ,സംവിധാനം നിർവഹിക്കുന്ന ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ഷൂട്ടിംഗ് പൂർത്തിയായി. മൂന്നു ഷെഡ്യൂളുകളായി നാൽപ്പത്തിയഞ്ചിൽ പരം ദിവസങ്ങളുടെ ചിത്രീകരണത്തിന് കഴിഞ്ഞ ദിവസം പാക്കപ്പ് ആയി. തൃശൂർ ജില്ലയിലെയും ഇടുക്കിയിലെയും വിവിധ സ്ഥലങ്ങളിലായാണ് ചിത്രീകരണം നടന്നത്.
ആസിഫ് അലിയെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറാണ് ആഭ്യന്തര കുറ്റവാളിയുടേത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.
advertisement
സിനിമാട്ടോഗ്രാഫറായി അജയ് ഡേവിഡ് കാച്ചപ്പള്ളിയും എഡിറ്റായി സോബിൻ സോമനുമാണ് എത്തുന്നത്. മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് സ്കോറിൽ ബിജിബാൽ, ക്രിസ്റ്റി ജോബി എന്നിവരും ചിത്രത്തിൻ്റെ പിന്നണിയിലുണ്ട്.ഇവർക്ക് പുറമെ ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: ടെസ്സ് ബിജോയ്, പ്രൊജക്റ്റ് ഡിസൈനർ : നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ് : സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം : മഞ്ജുഷാ രാധാകൃഷ്ണൻ, ലിറിക്സ് : മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പ്രേംനാഥ്, സൗണ്ട് ഡിസൈൻ : ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈൻ : മാമി ജോ, പി ആർ ഓ : പ്രതീഷ് ശേഖർ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 06, 2024 2:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ആസിഫ് അലി ചിത്രം 'ആഭ്യന്തര കുറ്റവാളി' ചിത്രീകരണം പൂർത്തിയായി ; ഉടൻ തീയേറ്ററുകളിൽ