'വൈശാലി രാമചന്ദ്രൻ ' ആയി വന്ന അറ്റ്‌ലസ് രാമചന്ദ്രൻ; നല്ല സിനിമകളുടെ നിർമാണത്തിൽ നിന്ന് നടനായ അക്ഷരശ്ലോകപ്രേമി
- Published by:Naseeba TC
- news18-malayalam
Last Updated:
വൈശാലി എന്ന ഭരതൻ ചിത്രത്തിലൂടെ 'വൈശാലി രാമചന്ദ്രൻ' എന്ന് സിനിമാ ലോകത്തും അദ്ദേഹം അറിയപ്പെട്ടു
പ്രമുഖ കവിയും അക്ഷരശ്ലോകവിദഗ്ദ്ധനുമായിരുന്ന വി കമലാകര മേനോന്റെ മകനായി ജനിച്ച മതുക്കര മൂത്തേടത്ത് രാമചന്ദ്രൻ എന്ന എംഎം രാമചന്ദ്രൻ എന്ന അറ്റ്ലസ് രാമചന്ദ്രൻ വളർന്നതും അറിയപ്പെട്ടതും സ്വർണവ്യാപാര മേഖലയിലായണെങ്കിലും മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. മലയാളത്തിന് മികച്ച സിനിമാ അനുഭവങ്ങൾ നൽകിയ ചന്ദ്രകാന്ത ഫിലിംസിന്റെ ബാനറിലായിരുന്നു അദ്ദേഹത്തിന്റെ നിർമാണം.
മലയാള ചലച്ചിത്ര നിർമാണത്തിലും വിതരണത്തിലും അദ്ദേഹം ചുവടുവെച്ചു. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത വൈശാലിയുടെ നിർമാതാവ് രാമചന്ദ്രൻ ആയിരുന്നു. പൊതുവിൽ അറ്റ്ലസ് രാമചന്ദ്രൻ എന്നറിയപ്പെടുന്ന എംഎം രാമചന്ദ്രൻ ഈ ചിത്രത്തോടുകൂടി 'വൈശാലി രാമചന്ദ്രൻ' എന്ന് സിനിമാ ലോകത്ത് അറിയപ്പെട്ടു.
എൺപതിലേയും തൊണ്ണൂറിലേയും മികച്ച സിനിമകൾ മലയാളത്തിന് നൽകിയത് അറ്റ്ലസ് രാമചന്ദ്രനാണ്. 1988 ൽ വൈശാലിയിലൂടെയാണ് സിനിമാ നിർമാണ രംഗത്ത് കടക്കുന്നത്. അതിനു ശേഷം 1991 ൽ വാസ്തുഹാര, ധനം, 1994 സുകൃതം തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായി. ഇന്നലെ (1990), കൗരവർ (1992), വെങ്കലം (1993), ചകോരം (1994) എന്നീ ചിത്രങ്ങളുടെ വിതരണവും അദ്ദേഹമായിരുന്നു. ഈ ചിത്രങ്ങളിൽ പലതും ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തവയാണ്.
advertisement
പതിനാലോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ 2010 ൽ ഹോളിഡേസ് എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു.
യൂത്ത് ഫെസ്റ്റിവൽ, ആനന്ദഭൈരവി, അറബിക്കഥ, സുഭദ്രം, മലബാർ വെഡ്ഡിങ്, ഹരിഹർ നഗർ 2, കയ്യൊപ്പ്, ബാല്യകാല സഖി തുടങ്ങിയവയാണ് അതിൽ ചിലത്. അറബിക്കഥയിലേയും ഹരിഹർനഗറിലേയും വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2022 9:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'വൈശാലി രാമചന്ദ്രൻ ' ആയി വന്ന അറ്റ്‌ലസ് രാമചന്ദ്രൻ; നല്ല സിനിമകളുടെ നിർമാണത്തിൽ നിന്ന് നടനായ അക്ഷരശ്ലോകപ്രേമി