ജാനകിക്ക് പിന്നാലെ സീതയ്ക്കും സെൻസർ വെട്ട്; 'അവിഹിതം' സിനിമയിലെ കഥാപാത്രത്തിനും കട്ട്

Last Updated:

അനുപമാ പരമേശ്വരൻ നായികയായി വേഷമിട്ട സുരേഷ് ഗോപി ചിത്രത്തിലെ 'ജാനകി' എന്ന പേരിന് മ്യൂട്ട് അടിച്ചതിനു പിന്നാലെ 'സീത'യ്ക്ക് കട്ട്

അവിഹിതം
അവിഹിതം
'അവിഹിതം' (Avihitham movie) എന്ന മലയാള ചിത്രത്തിൽ 'സീത' എന്ന നായികയുടെ പേര് ഒഴിവാക്കാൻ സെൻസർ ബോർഡ് നിർദേശം. അനുപമാ പരമേശ്വരൻ നായികയായി വേഷമിട്ട സുരേഷ് ഗോപി ചിത്രത്തിലെ 'ജാനകി' എന്ന പേരിന് മ്യൂട്ട് അടിച്ചതിനു പിന്നാലെയാണ് ഇങ്ങനെയൊരു നീക്കം. 'സീത' എന്ന് പേര് വരുന്ന ഭാഗം ഒഴിവാക്കാനാണ് നിർദേശം. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെടുത്തിയാണ് നിർദേശം എന്നാണ് സൂചന. നേരത്തെ 'ഹാൽ' എന്ന സിനിമയ്ക്കും മറ്റൊരു രീതിയിൽ വിലക്ക് വീണിരുന്നു.
ഷെയ്ൻ നിഗം ​​അഭിനയിച്ച മലയാള ചിത്രമായ ഹാലിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) പ്രദർശന സർട്ടിഫിക്കറ്റ് നിഷേധിച്ചു, അതിൽ ബീഫ് ബിരിയാണി കഴിക്കുന്നതും താമരശ്ശേരി ബിഷപ്പിന്റെ ചിത്രീകരണവും ഉൾപ്പെടുന്നു. 'അവിഹിതം' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 'അവിഹിതം'
യുവ നടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രമാണ് 'അവിഹിതം'. NOT JUST A MAN’S RIGHT എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് എഴുതുന്നു. ഇഫോർ എക്സ്പിരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ) എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
advertisement
ഛായാഗ്രഹണം- ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യുസ്; ക്രിയേറ്റീവ് ഡയറക്ടർ-ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ- സനാത് ശിവരാജ്, സംഗീതം- ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുധീഷ് ഗോപിനാഥ്, കല - കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ - അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ- ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, റെനിത് രാജ്; കോസ്റ്റ്യൂം ഡിസൈൻ- മനു മാധവ്, മേക്കപ്പ്- രഞ്ജിത്ത് മനാലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ- രാഹുൽ ജോസഫ്, സേഥ് എം. ജേക്കബ്; ഡിഐ- എസ്.ആർ. ആക്ഷൻ ഫ്രെയിംസ് മീഡിയ, വിഎഫ്എക്സ്- റാൻസ് വിഎഫ്എക്സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട്- ആദർശ് ജോസഫ്; മാർക്കറ്റിംഗ്- കാറ്റലിസ്റ്റ്, ടിൻഗ്; ഓൺലൈൻ മാർക്കറ്റിംഗ്- 10G മീഡിയ, സ്റ്റിൽസ്- ജിംസ്ദാൻ, ഡിസൈൻ- അഭിലാഷ് ചാക്കോ, വിതരണം- E4 എക്സ്പിരിമെന്റ്സ് റിലീസ്, പി.ആർ.ഒ. - എ.എസ്. ദിനേശ്.
advertisement
Summary: The censor board has ordered removal of the name of the heroine 'Seetha' from the Malayalam film 'Avihitham'. This move comes after the Suresh Gopi film, starring Anupama Parameswaran, had its name 'Janaki' muted. The order is to remove the part where the name 'Seetha' appears
മലയാളം വാർത്തകൾ/ വാർത്ത/Film/
ജാനകിക്ക് പിന്നാലെ സീതയ്ക്കും സെൻസർ വെട്ട്; 'അവിഹിതം' സിനിമയിലെ കഥാപാത്രത്തിനും കട്ട്
Next Article
advertisement
ഗാസയില്‍ ബന്ദി മോചനം തുടങ്ങി; ഹമാസ് ആദ്യം കൈമാറിയത് ഏഴുപേരെ; മോചനം മൂന്ന് ഘട്ടങ്ങളായി
ഗാസയില്‍ ബന്ദി മോചനം തുടങ്ങി; ഹമാസ് ആദ്യം കൈമാറിയത് ഏഴുപേരെ; മോചനം മൂന്ന് ഘട്ടങ്ങളായി
  • ഹമാസ് 737 ദിവസമായി ബന്ദികളായിരുന്ന ഇസ്രയേലി തടവുകാരെ മൂന്ന് ഘട്ടങ്ങളിലായി മോചിപ്പിച്ചു തുടങ്ങി.

  • മോചിതരായവരെ റെഡ് ക്രോസ് ഉടൻ ഇസ്രയേൽ സൈന്യത്തിന് കൈമാറും; ആദ്യഘട്ടത്തിൽ 7 പേരെ മോചിപ്പിച്ചു.

  • മോചിതരായ ഇസ്രയേലികളുടെ ബന്ധുക്കൾ ടെൽ അവീവിൽ എത്തിയിട്ടുണ്ട്; 250 പലസ്തീൻ തടവുകാരെയും മോചിപ്പിക്കും.

View All
advertisement