advertisement

അഞ്ചാം ക്ലാസിലെ പീഡനം MBBS വിദ്യാർത്ഥിനി വെളിപ്പെടുത്തിയത് 11 വർഷത്തിനുശേഷം; അധ്യാപകന് 18 വർഷം കഠിന തടവ്

Last Updated:

അഞ്ചും ആറും ക്ലാസ്സിൽ പഠിക്കുമ്പോൾ നടന്ന പീഡനം എംബിബിഎസ് വിദ്യാർത്ഥിനിയായിരിക്കെയാണ് പുറത്ത് പറയുന്നത്

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ചത് 11 വർഷത്തിന് ശേഷം അതിജീവിത വെളിപ്പെടുത്തിയ കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ച് കോടതി. മെഡിക്കൽ കോളേജ് സ്വദേശി സുബാഷ്‌കുമാർ (57) നെയാണ് 18 വർഷം കഠിനതടവിനും 35000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നര വർഷം കൂടുതൽ ശിക്ഷ ആയി അനുഭവിക്കണം. അഞ്ചും ആറും ക്ലാസ്സിൽ പഠിക്കുമ്പോൾ നടന്ന പീഡനം എംബിബിഎസ് വിദ്യാർത്ഥിനിയായിരിക്കെയാണ് പുറത്ത് പറയുന്നത്.
2013 ൽ പെൺകുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷൻ അധ്യാപകൻ ആയിരുന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. ജനുവരി 2014 വരെ പ്രതി പലതവണ ഇത് ആവർത്തിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് കുട്ടി ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷൻ പഠനം നിർത്തി . പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പുറത്ത് പറഞ്ഞില്ല. സംഭവത്തിൽ ഭയന്ന് കുട്ടിയുടെ മനോനില തെറ്റുന്ന അവസ്ഥയുമുണ്ടായി.
പ്ലസ്ടു പഠനം ഒരു വർഷം നഷ്ടപ്പെട്ടു. പ്ലസ്ടു കഴിഞ്ഞപ്പോൾ പീഡന സംഭവം ഓർത്ത കുട്ടിക്ക് അമിത ഭയവും ഒറ്റപ്പെട്ടു നിക്കുന്ന സ്വഭാവവും മാനസികാവിഭ്രാന്തിയും കാണിച്ചു തുടങ്ങി. ഇത് കണ്ട വീട്ടുകാർ സൈക്കോളജിസ്റ്റിനെ കാണിച്ചു. കോവിഡ് സമയം ആയതിനാൽ ഓൺലൈൻ ആയാണ് ചികിത്സ നേടിയത്. ആ സമയം അമ്മ കൂടെ ഉള്ളതിനാൽ കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞില്ല. മരുന്നുകൾകഴിച്ചതിനെ തുടർന്ന് അസുഖം ഭേദം ആയിരുന്നു.
advertisement
കുട്ടിക്ക് എംബിബിഎസ് പഠനത്തിനായി അഡ്മിഷൻ കിട്ടി ഹോസ്റ്റലിൽ താമസം തുടങ്ങി. ഈ സമയം പ്രതിക്ക് സമാനമായ രൂപ സാദൃശ്യം ഉള്ള ഒരാളെ ഹോസ്റ്റലിൽ വച്ച് കണ്ടപ്പോൾ കുട്ടിക്ക് മനോവിഭ്രാന്തി ഉണ്ടായതിനെ തുടർന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോൾ ആണ് പീഡന വിവരം പറയുന്നത്. ഡോക്ടറാണ് 2024 ൽ പോലീസിൽ വിവരം അറിയിച്ചത്.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ, അഡ്വ .സുരഭി പി എന്നിവർ ഹാജരായി. സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ നിയാസ് പി, മെഡിക്കൽ കോളേജ് സബ് ഇൻസ്‌പെക്ടർ വിഷ്ണു പി എൽ എന്നിവർ ആണ് കേസ് അന്വേഷിച്ചത്.
advertisement
Summary: A Thiruvananthapuram court has sentenced a 57-year-old tuition teacher, Subash Kumar, to 18 years of rigorous imprisonment for sexually assaulting a minor girl in 2013-2014. The abuse took place when the victim was a student in 5th and 6th grades. The perpetrator threatened her into silence. The trauma led to a year's gap in her studies and ongoing psychological distress. She only opened up in 2024 while pursuing her MBBS degree, triggered by seeing someone with a similar appearance to the accused. Following a report by a doctor, the police registered a case. The court also imposed a fine of ₹35,000, with a default sentence of an additional 3.5 years if not paid.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അഞ്ചാം ക്ലാസിലെ പീഡനം MBBS വിദ്യാർത്ഥിനി വെളിപ്പെടുത്തിയത് 11 വർഷത്തിനുശേഷം; അധ്യാപകന് 18 വർഷം കഠിന തടവ്
Next Article
advertisement
അഞ്ചാം ക്ലാസിലെ പീഡനം MBBS വിദ്യാർത്ഥിനി വെളിപ്പെടുത്തിയത് 11 വർഷത്തിനുശേഷം; അധ്യാപകന് 18 വർഷം കഠിന തടവ്
അഞ്ചാം ക്ലാസിലെ പീഡനം MBBS വിദ്യാർത്ഥിനി വെളിപ്പെടുത്തിയത് 11 വർഷത്തിനുശേഷം; അധ്യാപകന് 18 വർഷം കഠിന തടവ്
  • 2013-14ൽ അഞ്ചും ആറും ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ച കേസിൽ 18 വർഷം തടവ്

  • പീഡനത്തെ തുടർന്ന് കുട്ടിക്ക് ഒരു വർഷം പഠനം നഷ്ടപ്പെട്ടു, മാനസികാവസ്ഥയും ദൈർഘ്യമായി ബാധിച്ചു

  • 2024ൽ എംബിബിഎസ് പഠനത്തിനിടെ ഡോക്ടറുടെ സഹായത്തോടെ വിവരം പുറത്ത് പറഞ്ഞതോടെ കേസ് രജിസ്റ്റർ ചെയ്തു

View All
advertisement