പ്രധാനമന്ത്രി സാക്ഷി; ഭാഗ്യാ സുരേഷിന് ശ്രേയസ് മോഹൻ താലിചാർത്തി
- Published by:user_57
- news18-malayalam
Last Updated:
ഗുരുവായൂർ ക്ഷേത്രനടയിൽ തീർത്തും ലളിതമായാണ് താലിചാർത്തൽ നടന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കി നടൻ സുരേഷ് ഗോപിയുടെ (Suresh Gopi) മൂത്തപുത്രി ഭാഗ്യാ സുരേഷ് ഗോപിക്ക് (Bhagya Suresh Gopi) ശ്രേയസ് മോഹൻ താലിചാർത്തി. ഗുരുവായൂർ ക്ഷേത്രനടയിൽ തീർത്തും ലളിതമായാണ് താലിചാർത്തൽ നടന്നത്. തൊട്ടടുത്ത സ്വകാര്യ കൺവെൻഷൻ സെന്ററിൽ സൂപ്പർ താരങ്ങൾ ഉൾപ്പെടെ എത്തിച്ചേർന്നിരുന്നു. ഇവിടെയാണ് വിശാലമായ വിവാഹവിരുന്നും സൽക്കാരവും. കഴിഞ്ഞ ദിവസം വൈകുന്നേരം നരേന്ദ്ര മോദി കേരളത്തിലെത്തിയിരുന്നു. രാവിലെ എട്ടേമുക്കാലിനും ഒൻപത് മണിക്കും ഇടയിലെ ശുഭ മുഹൂർത്തത്തിലായിരുന്നു വിവാഹം.
നീണ്ട നേരത്തെ ക്ഷേത്ര ദർശനത്തിനു ശേഷമാണ് നരേന്ദ്ര മോദി താലികെട്ടൽ ചടങ്ങിൽ എത്തിച്ചേർന്നത്.
വിദേശ സർവകലാശാലയിൽ നിന്നും ബിരുദം കരസ്ഥമാക്കിയവരാണ് ഭാഗ്യാ സുരേഷ് ഗോപിയും ശ്രേയസ് മോഹനും. ആർഭാടപൂർവമായ വിവാഹപൂർവ പരിപാടികൾ അരങ്ങേറിയിരുന്നു.
Summary: Daughter of Suresh Gopi, Bhagya Suresh Gopi, and Sreyas Mohan got married in the presence of Prime Minister Narendra Modi at the Guruvayur Srikrishna temple
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 17, 2024 8:55 AM IST










