'നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ' മോഹൻലാലിന് അഭിനന്ദനമറിയിച്ച് അമിതാഭ് ബച്ചൻ

Last Updated:

സോഷ്യൽ മീഡിയയിൽ മലയാളത്തിലാണ് അമിതാഭ് ബച്ചൻ മോഹൻലാലിന് അഭിനന്ദനങ്ങൾ അറിയിച്ചത്

News18
News18
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാന് അഭിനന്ദനവുമായി ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ.'നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ' എന്നാണ് അമിതാഭ് ബച്ചൻ ഫേസ്ബുക്കിൽ കുറിച്ചത്. ഏറ്റവും അർഹമായ അംഗീകാരമെന്നും അതിയായ സന്തോഷം തോന്നുന്നു എന്നും അമിതാഭ് ബച്ചൻ ഫേസുക്കിൽ കുറിച്ചു. മലയാളത്തിലായിരുന്നു ബച്ചന്റെ ഫേസ്ബുക്ക് കുറിപ്പ്.
മോഹൻലാലിന്റെ പ്രവൃത്തിയുടെയും കരകൌശലത്തിന്റെയും ആരാധകനാണ് താനെന്നും ഏറ്റവും പ്രകടമായ ചില വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലെ  ലാളിത്യം ശരിക്കും ശ്രദ്ധേയമാണും ബച്ചൻ പറഞ്ഞു. എപ്പോഴും മോഹൻലാലിന്റെ ഒരു സമർപ്പിത ആരാധകനായി തുടരുമെന്നും അമിതാഭ് ബച്ചൻ ഫേസ്ബുക്കിൽ കുറിച്ചു. 2018ൽ അമിതാഭ് ബച്ചന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചിരുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉർന്ന ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ അവാർഡ്.ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം. അഭിനയം, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിന് പുരസ്കാരം നൽകുന്നതെന്ന് വാർത്താ വിജ്ഞാപന മന്ത്രാലയം അറിയിച്ചു.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'നിങ്ങളുടെ അജയ്യമായ കഴിവുകൾ കൊണ്ട് ഞങ്ങളെയെല്ലാം ആദരിക്കുന്നത് തുടരട്ടെ' മോഹൻലാലിന് അഭിനന്ദനമറിയിച്ച് അമിതാഭ് ബച്ചൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement