• HOME
 • »
 • NEWS
 • »
 • film
 • »
 • ഛായാഗ്രാഹകൻ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു

ഛായാഗ്രാഹകൻ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു

നടി രഹന ഫാത്തിമ അഭിനയിച്ച വിവാദ സിനിമ ഏകയുടെ ക്യാമറമാനായിരുന്നു.

Cameraman Tony Lloyd Aruja

Cameraman Tony Lloyd Aruja

 • Share this:
  കൊച്ചി: ഛായാഗ്രാഹകൻ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി 11.30ന് കളമശേരി പൊലീസ് സ്റ്റേഷന് സമീപമുണ്ടായ അപകടത്തിലായിരുന്നു മരണം. ബൈക്ക് തെന്നി വീഴുകയും തല ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു. രക്തം വാര്‍ന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

  നടി രഹന ഫാത്തിമ അഭിനയിച്ച വിവാദ സിനിമ ഏകയുടെ ക്യാമറമാനായിരുന്നു. നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ക്യാമാറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉടന്‍ പുറത്തു വരാനിരിക്കുന്ന ‘കാക്ക’ ഉള്‍പ്പെടെ നിരവധി ഷോർട്ട് ഫിലിമുകള്‍ക്കു വേണ്ടിയും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മോഡലിങ് ഫൊട്ടോഗ്രഫിയിലും സജീവമായിരുന്നു. കോവിഡ് പരിശോധനാ ഫലം ലഭിച്ച്, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷമായിരിക്കും സംസ്‌കാരമെന്ന് ബന്ധുക്കൾ അറിയിച്ചു.

  Also Read നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

  മറ്റൊരു വാർത്ത-

  നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസത്തെ സാവകാശം തേടി ജഡ്ജി


  കൊച്ചിയിൽ നടിആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സാവകാശം തേടി പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ജനുവരി 16ന് എഴുതിയ കത്ത് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജുഡീഷ്യല്‍) ആണ് സുപ്രീം കോടതിക്ക് കൈമാറിയത്. കത്ത് നാളെ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും പ്രോസിക്യുട്ടര്‍ ഹാജരാകാത്തതിനാലുമാണ് സുപ്രീം കോടതി നിർദ്ദേശിച്ച സമയത്തിനുള്ളിൽ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

  Also Read- മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങള്‍ അംഗീകരിച്ചു, സമരം അവസാനിപ്പിച്ച് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍

  വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി പുറത്തിക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. ഇതിനിടെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യം സുപ്രീം അംഗീകരിച്ചില്ല. പബ്ലിക് പ്രോസിക്യുട്ടര്‍ എ. സുരേശന്‍ രാജി വയ്ക്കുകയും വി.എന്‍ അനില്‍കുമാറിനെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിരുന്നു. ഈ കാരണങ്ങളാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് കത്തില്‍ പ്രത്യേക കോടതി ജഡ്ജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

  Also Read പ്രശ്നബാധിത ബൂത്തുകളുടെ ചുമതല കേന്ദ്രസേനക്ക്; കേരള പൊലീസ് പടിക്ക് പുറത്ത്

  2019 നവംബര്‍ 29നാണ് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഉത്തരവിട്ടത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ വിചാരണ നീണ്ടു പോയി. ഇതിനിടെ ആറ് മാസത്തെ സമയം കൂടി 2020 ഓഗസ്റ്റില്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു.
  Published by:Rajesh V
  First published: