തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശ്‌ന ബാധിത ബൂത്തുകളുടെ സുരക്ഷാ ചുമതല കേന്ദ്ര സേനക്ക്. കേരള പൊലീസിന് ബൂത്തിനു പുറത്തായിരിക്കും ചുമതല. മറ്റുള്ള ബൂത്തുകളില്‍ ഇടകലര്‍ന്നായിരിക്കും ഡ്യൂട്ടി.
പ്രശ്‌നം സൃഷ്ടിക്കുന്നവര്‍ക്ക് കേരള പൊലീസ് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു ഇതേ തുടര്‍ന്നാണ് ഇത്തവണ കേരള പൊലീസിനെ പടിക്ക് പുറത്താക്കിയത്.
സംസ്ഥാനത്ത് 1,218 പ്രശ്‌ന ബാധിതവും സങ്കീര്‍ണവുമായ പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ 549 പ്രശ്‌നബാധിത ബൂത്തുകളും 433 പ്രശ്‌ന സാധ്യത ബൂത്തുകളും 298 മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളുമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്.
150 കമ്പനി കേന്ദ്ര സേനയെ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 30 കമ്പനി സേന കേരളത്തിലെത്തിയിട്ടുണ്ട്. ബി.എസ്.എഫിന്റെ 15, ഐ.ടി.ബി.പി, എസ്.എസ് ബി, സി.ഐ.എസ്. എഫ് എന്നിവയുടെ അഞ്ച് വീതം കമ്പനികളാണ് എത്തിയത്. ഒരു കമ്പനിയില്‍ 90 പേരാണുള്ളത്.
Also Read-
മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാൻ മാത്രം BJP വളർന്നിട്ടില്ല; ശോഭ സുരേന്ദ്രന് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി
രണ്ടു കമ്പനി ബി.എസ്.എഫിനെ വീതം കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒരുകമ്പനി തൃശൂരും വിന്യസിച്ചിട്ടുണ്ട്. പൊലീസിനെയും കേന്ദ്ര സേനയെയും മൂന്നംഗ സമിതിയാണ് നിയന്ത്രിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ, എ.ഡി.ജി.പി മനോജ് എബ്രഹാം, സി.ഐ.എസ്.എഫ് കമാന്‍ഡര്‍ സന്ദീപ് കുമാര്‍ എന്നിവരാണ് സമിതിയില്‍. സംസ്ഥാനത്തെ ക്രമസമാധാനം ഉള്‍പ്പെടെ ഈ സമിതിയുടെ കീഴിലായിരിക്കും. കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് സഹായിക്കാനായി എ.ഡി.ജി.പി പത്മകുമാറിനെയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതപ്പെടുത്തിയിട്ടുണ്ട്.
Also Read-
'ബിജെപി ക്ക് ക്ഷണിക്കാൻ നല്ലത് ഇപ്പോൾ ഇവിടെ ഭരണത്തിൽ ഉള്ള പാർട്ടിയെ' - കുഞ്ഞാലിക്കുട്ടി
ഏപ്രിൽ ആറിനാണ് കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 20, സൂഷ്മ പരിശോധന മാർച്ച് 22 ന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം പാർലമെന്‍റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും നടക്കും.
കേരളത്തിൽ ആകെ കേരളത്തിൽ 40771 പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കും. പോളിംഗ് ബൂത്തുകളുടെ എണ്ണം 89.65 ശതമാനമായാണ് സംസ്ഥാനത്ത് വർധിപ്പിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിലാണ് ബൂത്തുകളുടെ എണ്ണം കൂട്ടിയത്. നങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഒരുക്കൾ നടത്തുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
Also Read-
'സി.പി.എമ്മിന് വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിച്ച ചരിത്രം'; ഉദാഹരണങ്ങൾ നിരത്തി ഉമ്മന്‍ ചാണ്ടി
പോളിങ് സമയം ഒരുമണിക്കൂർ നീട്ടിയിട്ടുമുണ്ട്. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേർ മാത്രം. വാഹന റാലിക്ക് അഞ്ചു വാഹനങ്ങൾ മാത്രം. പത്രിക സമർപ്പണത്തിന് രണ്ടുപേർ. ഓൺലൈനായും പത്രിക നൽകാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കും. കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനായി ദീപക് മിശ്രയെ ഐ.പി.എസിനെ നിയോഗിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.