ഇനി ഉണ്ണി മുകുന്ദന്റെ 'ഗരുഡൻ'; ഉണ്ണി മുകുന്ദൻ, സൂരി, ശശികുമാർ എന്നിവർ അഭിനയിക്കുന്ന 'ഗരുഡൻ' ഫസ്റ്റ് ലുക്കും ഗ്ലിംപ്സും

Last Updated:

ആക്ഷൻ പാക്ക് എന്റർടെയ്‌നർ ഷൂട്ടിംഗ് പൂർത്തിയാക്കി ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ അവസാന ഘട്ടത്തിലാണ്

ഗരുഡൻ
ഗരുഡൻ
ഉണ്ണി മുകുന്ദൻ (Unni Mukundan), സൂരി, ശശികുമാർ എന്നിവർ അഭിനയിക്കുന്ന 'ഗരുഡൻ' ഫസ്റ്റ് ലുക്കും ഗ്ലിംപ്സും പുറത്തിറക്കി. വെട്രിമാരന്റെ അസോസിയേറ്റ് ഡയറക്ടർ ദുരൈ സെന്തിൽ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എതിർ നീച്ചൽ, കൊടി, പട്ടാസ്, കാക്കിസട്ടെ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തത് ദുരൈ സെന്തിൽകുമാർ ആണ്.
സമുദ്രക്കനി, രേവതി ശർമ്മ, ശിവദ നായർ, മൈം ഗോപി, മൊട്ടൈ രാജേന്ദ്രൻ, തുടങ്ങിയവരും താരനിരയിൽ ഉൾപ്പെടുന്നു.
യുവൻ ശങ്കർ രാജയുടെ സംഗീതവും ആർതർ എ വിൽസൺ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ സംവിധായകൻ വെട്രിമാരനാണ് എഴുതിയിരിക്കുന്നത്. പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും ജി. ദുരൈരാജും കലാസംവിധാനത്തിന് മേൽനോട്ടം വഹിക്കുന്നു.
advertisement
ലാർക്ക് സ്റ്റുഡിയോസിന്റെ ബാനറിൽ കെ. കുമാർ നിർമ്മിച്ച ഈ ആക്ഷൻ പാക്ക് എന്റർടെയ്‌നർ അതിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ അവസാന ഘട്ടത്തിലാണ്. ഇപ്പോൾ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ദൃശ്യങ്ങളും ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കുന്നത്.
സൂരി, ശശികുമാർ, ഉണ്ണി മുകുന്ദൻ, സമുദ്രക്കനി, ആർ എസ് ദുരൈ സെന്തിൽ കുമാർ തുടങ്ങിയ പ്രതിഭാധനരായ വ്യക്തികളുടെ സഹകരണത്തോടെ ‘ഗരുഡൻ’ എന്ന ചിത്രത്തിന് വേണ്ടിയുള്ള പ്രതീക്ഷകൾ ഉയരുകയാണ്.
Summary: Catch the first look and glimpse of Unni Mukundan, Soori, Sasikumar starring Tamil movie 'Garudan'. 'Get ready for a soaring adventure!  The pulse-pounding "Glimpse of Garudan" is here!', Soori tweeted about the upcoming action movie. Durai Senthil Kumar, associate of Vetrimaran, is directing the film 
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇനി ഉണ്ണി മുകുന്ദന്റെ 'ഗരുഡൻ'; ഉണ്ണി മുകുന്ദൻ, സൂരി, ശശികുമാർ എന്നിവർ അഭിനയിക്കുന്ന 'ഗരുഡൻ' ഫസ്റ്റ് ലുക്കും ഗ്ലിംപ്സും
Next Article
advertisement
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
  • ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസ 44% കുറച്ചു.

  • 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 19.1% കുറവാണ് യുഎസ് വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഉണ്ടായത്.

  • ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി ഉപയോഗിക്കുന്ന എച്ച്-1ബി വിസ ഫീസും യുഎസ് അടുത്തിടെ ഉയര്‍ത്തി.

View All
advertisement