advertisement

സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ; 'പ്രതിഛായ' കണ്ടിറങ്ങിയ ചാണ്ടി ഉമ്മൻ

Last Updated:

ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനവും മികച്ചതാണെന്നും അദ്ദേഹം കറുകച്ചാലിൽ പറഞ്ഞു

ചാണ്ടി ഉമ്മൻ, പ്രതിച്ഛായയിൽ നിവിൻ പോളി
ചാണ്ടി ഉമ്മൻ, പ്രതിച്ഛായയിൽ നിവിൻ പോളി
'പ്രതിഛായ' മികച്ച സിനിമയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. രാഷ്ട്രീയ സംഭവങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിലും അത് ഫിക്ഷനായി കാണാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. സിനിമക്ക് നല്ല ഒറിജിനാലിറ്റിയുണ്ട്. നല്ലൊരു ശ്രമവും ഈ ചിത്രത്തിന് പിന്നിലുണ്ട്. സിനിമയാണെങ്കിലും അല്ലെങ്കിലും 'അപ്പ ഈസ് മൈ ഹീറോ'. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനവും മികച്ചതാണെന്നും അദ്ദേഹം കറുകച്ചാലിൽ പറഞ്ഞു.
നിവിൻ പോളി, ബാലചന്ദ്രമേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബി. ഉണ്ണികൃഷ്ണൻ എഴുതി സംവിധാനം ചെയ്യുന്ന 'പ്രതിഛായ' എന്ന സിനിമ കണ്ടതിനു ശേഷമാണ് ചാണ്ടി ഉമ്മൻ ഈ പ്രതികരണം നടത്തിയത്.
നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. സ്നേഹവും കാരുണ്യവും കാണിക്കേണ്ടിടത്ത് കാണിക്കും, കണക്കു തീർക്കേണ്ടിടത്ത് കണക്ക് തീർക്കും എന്ന് പറയുന്ന രാഷ്ട്രീയക്കാരനായി ബാലചന്ദ്രമേനോന്റെ കഥാപാത്രത്തെ കാണാം. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ബാലചന്ദ്രമേനോൻ ചെയ്യുന്ന ശക്തമായ കഥാപാത്രമാണ് പ്രതിഛായയിലെ വർ​ഗീസ്.
രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് പ്രതിഛായ. നിവിനെക്കൂടാതെ ബാലചന്ദ്ര മേനോൻ, ഷറഫുദ്ധീൻ, ആൻ അ​ഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അ​ഗസ്ത്യ, നിഷാന്ത് സാ​ഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാ​ഗ് ജാനി, അനീന, നന്ദിനി ​ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
advertisement
ശ്രീ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. സം​ഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർ​ഗീസ്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. പിആർഒ- സതീഷ് എരിയാളത്ത്.
Summary: Chandy Oommen MLA said that 'Prathichaya' is a good movie. "Although it mentions political events, I want to see it as fiction. The movie has good originality. There is a good effort behind this movie. Whether it is a movie or not, Appa is my hero. The actors' performances in the movie are also good," he said in Karukachal
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
സിനിമയാണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ; 'പ്രതിഛായ' കണ്ടിറങ്ങിയ ചാണ്ടി ഉമ്മൻ
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement