എൻജിൻ തകരാർ; ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം
- Published by:Sarika N
- news18-malayalam
Last Updated:
വിമാനത്തിലുണ്ടായിരുന്ന 161 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു
ന്യൂഡൽഹി: വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം എൻജിൻ തകരാറിനെത്തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ ഒരു എൻജിൻ പ്രവർത്തനരഹിതമായതിനെത്തുടർന്ന് വിമാനത്താവളത്തിൽ ഫുൾ എമർജൻസി പ്രഖ്യാപിച്ചായിരുന്നു ലാൻഡിംഗ്. വിമാനത്തിലുണ്ടായിരുന്ന 161 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വിശാഖപട്ടണത്തുനിന്ന് ഡൽഹിയിലേക്ക് വന്ന 6E 579 നമ്പർ ഇൻഡിഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിംഗിന് തൊട്ടുമുൻപ് വിമാനത്തിന്റെ ഒരു എൻജിൻ തകരാറിലായതായി പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പൈലറ്റുമാർ വിമാനത്താവളത്തിൽ മുൻഗണനാ ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. ഉടൻ തന്നെ റൺവേ 28 സജ്ജമാക്കുകയും അടിയന്തര പ്രോട്ടോക്കോൾ പാലിച്ച് ലാൻഡിംഗിന് അനുമതി നൽകുകയും ചെയ്തു.
രാവിലെ 10.53-ഓടെയാണ് ഡൽഹി ഫയർ സർവീസിന് അടിയന്തര ലാൻഡിംഗ് സംബന്ധിച്ച വിവരം ലഭിക്കുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാ യൂണിറ്റുകൾ റൺവേയ്ക്ക് സമീപം നിലയുറപ്പിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയതായും ആർക്കും പരിക്കുകളില്ലെന്നും ഡൽഹി ഫയർ സർവീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. യാത്രക്കാരെ ഡിസെംബർക്കേഷൻ നടപടികൾക്ക് ശേഷം വിമാനത്താവള അതോറിറ്റിയും എയർലൈൻ സ്റ്റാഫും സഹായിച്ചു.
advertisement
സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് പൈലറ്റുമാർ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ലാൻഡിംഗ് നടത്തിയെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു. വിമാനം നിലവിൽ വിശദമായ പരിശോധനകൾക്കായി മാറ്റിയിരിക്കുകയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi,Delhi
First Published :
Mar 28, 2026 1:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എൻജിൻ തകരാർ; ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം









