advertisement

Kerala Weather Update: വേനൽ ചൂടിൽ ചുട്ടുപൊള്ളി സംസ്ഥാനം; അഞ്ചിടത്ത് ഓറഞ്ച് അലർട്ട്

Last Updated:

ഉയർന്ന തോതിലുള്ള അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും

News18
News18
തിരുവനന്തപുരം: കേരളത്തിൽ വേനൽചൂട് കടുക്കുന്നതിനിടെ അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. സംസ്ഥാനത്തെ 5 സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും 6 സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട്: കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി), തൃത്താല (പാലക്കാട്).
യെല്ലോ അലർട്ട്: കൊട്ടാരക്കര (കൊല്ലം), കളമശ്ശേരി (എറണാകുളം), ഒല്ലൂർ (തൃശൂർ), പൊന്നാനി (മലപ്പുറം), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്).
ഉയർന്ന തോതിലുള്ള അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. പ്രതിരോധശേഷി കുറഞ്ഞവർക്കും ചർമ്മരോഗമുള്ളവർക്കും ഇത് കൂടുതൽ അപകടകരമാണ്. പകൽ 10 മണി മുതൽ 3 മണി വരെയാണ് വികിരണത്തിന്റെ തോത് ഏറ്റവും കൂടുതൽ രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
advertisement
പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം. ആൽബനിസം ഉള്ളവർ, ക്യാൻസർ രോഗികൾ, കാഴ്ചശക്തിയുമായി ബന്ധപ്പെട്ട അസുഖമുള്ളവർ എന്നിവർ ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.
സുരക്ഷാ നിർദ്ദേശങ്ങൾ:
  • പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
  • ശരീരം മുഴുവൻ മറയുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • യാത്രകൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുക.
  • ധാരാളം വെള്ളം കുടിക്കുകയും നിർജ്ജലീകരണം ഒഴിവാക്കുകയും ചെയ്യുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update: വേനൽ ചൂടിൽ ചുട്ടുപൊള്ളി സംസ്ഥാനം; അഞ്ചിടത്ത് ഓറഞ്ച് അലർട്ട്
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement