Lord Marco | ഉണ്ണിക്ക് അൺഫോളോ; മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, യഷ് ഫോളോ; മാറ്റങ്ങളുമായി 'മാർക്കോ' പേജ്

Last Updated:

'ലോർഡ് മാർക്കോ' പ്രഖ്യാപനത്തിന് പിന്നാലെ 'മാർക്കോ' പേജിൽ നിർണായക മാറ്റങ്ങൾ

ലോർഡ് മാർക്കോ
ലോർഡ് മാർക്കോ
ബോക്സ് ഓഫീസ് വെട്ടിപ്പിടിച്ച മലയാള ചിത്രമായ മാർക്കോയ്ക്ക് ഒരു 'ലോർഡ് മാർക്കോ' (Lord Marco) കൂടി വരാനിരിക്കുന്നു എന്ന പ്രഖ്യാപനം ഒരു ലോഡ് ആകാംഷയ്ക്ക് വക നൽകിക്കഴിഞ്ഞു. സംവിധായകൻ ഹനീഫ് അദെനിയുടെ പേരിൽ ചിത്രത്തിന്റെ പേര് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്തു. പ്രഖ്യാപന സമയം മുതൽ ഈ സിനിമയിൽ ആരെല്ലാം ഉണ്ടാകും എന്ന കൗതുകവും സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയമായി മാറി. മാർക്കോയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മലയാളത്തിൽ നിന്നും മമ്മൂട്ടിയും, മലയാള മണ്ണിലേക്ക് കന്നഡയിൽ നിന്നും യഷും എത്തും എന്നായിരുന്നു പ്രചാരണം.
മലയാളത്തിൽ 110 കോടി രൂപ സ്വരൂപിച്ച ചിത്രമായിരുന്നു ഉണ്ണി മുകുന്ദൻ നായകനായി വേഷമിട്ട, കനത്ത വയലൻസിന്റെ പേരിൽ വിമർശകരും പ്രേക്ഷകരും ഒരുപോലെ പ്രതികരണവും പ്രതിഷേധവും അറിയിച്ച ചിത്രമായ 'മാർക്കോ'. പ്രത്യേകിച്ചും സ്ത്രീകളോടും, കുട്ടികളോടും, പിറക്കാൻ കാത്തിരിക്കുന്ന ഗർഭസ്ഥ ശിശുവിനോട് പോലും സിനിമയിൽ ചിത്രീകരിക്കപ്പെട്ട വയലൻസിന് മലയാള സിനിമയിൽ മറ്റൊരു സമാനതയില്ല.
'മാർക്കോ'യുടെ ഇൻസ്റ്റഗ്രാം പേജിൽ ഉണ്ടായ ചില മാറ്റങ്ങൾ 'ലോർഡ് മാർക്കോ'യെ കുറിച്ച് ചില പുത്തൻ മാനങ്ങൾ നൽകാൻ പ്രാപ്തമാണ്. മലയാളത്തിന്റെ മുതിർന്ന താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ എന്നിവരെയും നടൻ യഷിനെയും ഈ പേജ് ഫോളോ ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദൻ ഫോളോ ലിസ്റ്റിൽ ഇല്ല. മാർക്കോ നിർമാതാവ് ഷെരീഫ് മുഹമ്മദിന്റെ പുതിയ ചിത്രമായ കാട്ടാളന്റെ പൂജാ വേളയിലും മാർക്കോയുടെ വിജയാഘോഷത്തിലും ഉണ്ണിയെ കണ്ടിരുന്നില്ല. നടൻ ജോഷി ചിത്രത്തിനായി നടൻ ദുബായിൽ പരിശീലനത്തിലാണ് എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ ഔദ്യോഗിക വിവരം.
advertisement



 










View this post on Instagram























 

A post shared by Marco Movie (@marcothefilm)



advertisement
ഷെരീഫ് മുഹമ്മദ് തന്നെയാണ് ലോർഡ് മാർക്കോയും നിർമിക്കുക. മാർക്കോ ക്ളൈമാക്സിൽ ഛിന്നഭിന്നമായ ആടാട്ട് തറവാട്ടിലെ മൂത്ത മാർക്കോയെ ചുറ്റിപ്പറ്റിയുള്ളതാവും 'ലോർഡ് മാർക്കോ' എന്നിരിക്കേ, പേജിൽ നാല് വമ്പൻ താരങ്ങൾക്ക് നൽകിയിട്ടുള്ള ഫോളോ സിനിമയുടെ താരമൂല്യം ഉയർത്തും എന്ന സൂചന കൂടിയാണ്. നിർമാണവും വിതരണവും ഏറ്റെടുത്തു നടത്തുക കൂടി ചെയ്യുന്നതിനാൽ പൃഥ്വിരാജ് അരങ്ങത്താണോ അണിയറയിലാണോ എന്നുകൂടി വ്യക്തമാകേണ്ടിയിരിക്കുന്നു. നാല് താരങ്ങളുടേതുൾപ്പെടെ പത്ത് പേജുകളാണ് 'മാർക്കോദിഫിലിം' ഫോളോ ചെയ്യുന്നത്.
Summary: Close on the heels of the announcement of the movie Lord Marco, the filmmakers made significant changes on the Instagram page of the movie. The movie has reportedly been roping in actors Mammootty and Yash despite making any official confirmation
മലയാളം വാർത്തകൾ/ വാർത്ത/Film/
Lord Marco | ഉണ്ണിക്ക് അൺഫോളോ; മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, യഷ് ഫോളോ; മാറ്റങ്ങളുമായി 'മാർക്കോ' പേജ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement