Chhaava: പ്രണയാതുരരായി വിക്കിയും രശ്മികയും; അർജിത് സിംഗിന്റെ ആലാപനത്തിൽ 'ഛാവ'യിലെ ആദ്യഗാനം പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
ചിത്രത്തിൽ രശ്മിക മന്ദാനയാണ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായി എത്തുന്നത്
ബോളിവുഡ് സൂപ്പർ താരം വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉടേക്കർ സംവിധാനം നിർവഹിക്കുന്ന ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് ഛാവ. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ റിലീസിനായി കാത്തിരിക്കുന്ന ചിത്രത്തിൽ വിക്കി കൗശല്‍ ഇതിഹാസ മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവായാണ് എത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ ഫെബ്രുവരി 14 ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ഇപ്പോഴിതാ ലക്ഷ്മണ്‍ ഉടേക്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എ.ആര്‍. റഹ്മാന്റെ സംഗീതത്തില്‍ അരിജിത് സിങ് പാടിയ 'ജാനെ തു' എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിൽ രശ്മിക മന്ദാനയാണ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായി എത്തുന്നത്.
ഭാജി മഹാരാജാവിന്റെയും മഹാറാണി യേശുഭായിയുടെയും പ്രണയം ചിത്രീകരിച്ചിരിക്കുന്ന ഗാനം സോണി മ്യൂസിക് ഇന്ത്യയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം 1681 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയന്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ വില്ലനായി, മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബായി എത്തുന്നത് അക്ഷയ് ഖന്നയാണ്.അശുതോഷ് റാണ, ദിവ്യ ദത്ത, വിനീത് കുമാര്‍, സന്തോഷ് ജുവേകര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കഴിഞ്ഞ ദിവസം എത്തിയ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 01, 2025 11:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Chhaava: പ്രണയാതുരരായി വിക്കിയും രശ്മികയും; അർജിത് സിംഗിന്റെ ആലാപനത്തിൽ 'ഛാവ'യിലെ ആദ്യഗാനം പുറത്ത്