Veera Dheera Sooran: ആക്ഷൻ ത്രില്ലറുമായി ചിയാൻ വിക്രം; 'വീര ധീര ശൂരൻ' റിലീസ് തീയതി പുറത്ത്

Last Updated:

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം മാർച്ച് 27ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും

News18
News18
തമിഴകത്തിന്റെ സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വീര ധീര സൂരൻ.ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം മാർച്ച് 27ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തും. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. ‘മല്ലിക കടൈ’ എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്.ചിത്രത്തിൽ ദുഷാര വിജയനാണ് നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
ചിയാൻ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദർ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്. വീര ധീര ശൂരന്റെ ചിത്രീകരണം പൂർത്തീകരിച്ച ശേഷം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. വീര ധീര ശൂരനിലെ റിലീസായ കല്ലൂരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രൻഡിങ് ആണ്. ചിത്രത്തിന്റെ വിഷ്വൽ ഗ്ലിംസും ടീസറും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ കരസ്ഥമാക്കുകയും ചിത്രത്തിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുകയും ചെയ്തു. തിയേറ്ററുകളിൽ ചിയാൻ വിക്രമിന്റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
മലയാളം വാർത്തകൾ/ വാർത്ത/Film/
Veera Dheera Sooran: ആക്ഷൻ ത്രില്ലറുമായി ചിയാൻ വിക്രം; 'വീര ധീര ശൂരൻ' റിലീസ് തീയതി പുറത്ത്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement