HBD Mammootty| മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
പിറന്നാൾ ആശംസകൾ നേരുന്നു മമ്മുക്ക , ഗൗരവക്കാരുടെ ക്ലാസ്സിക് ചിരി, ആശംസകൾ , ചിരി ഒരു അത്ഭുതമാകുന്ന ചിത്രം....
മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'പ്രിയപ്പെട്ട മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ'
എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയും മുഖ്യമന്ത്രിയും ഒരുമിച്ചിരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പിറന്നാൾ ആശംസ പോസ്റ്റിൽ നിരവധി ആരാധകർ കമന്റിട്ടുണ്ട്. പിറന്നാൾ ആശംസകളാണ് കൂടുതലും. പിറന്നാൾ ആശംസകൾ നേരുന്നു മമ്മുക്ക , ഗൗരവക്കാരുടെ ക്ലാസ്സിക് ചിരി, ആശംസകൾ , ചിരി ഒരു അത്ഭുതമാകുന്ന ചിത്രം, മലയാളത്തിൻ്റെ മുഖവും മലയാളത്തിൻ്റെ ഇരട്ട ചങ്കും...Happy birthday day mammokka എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.
advertisement
മമ്മൂട്ടിയുടെ 73-ാം പിറന്നാളിനോടനുബന്ധിച്ച് നിരവധി ആരാധകരാണ് ഇന്നലെ രാത്രി വീടിന് മുന്നിൽ തടിച്ചു കൂടിയത്. കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി ഇക്കുറി പിറന്നാളിനെ വരവേറ്റത്. തന്റെ പിറന്നാൾ ആഘോഷങ്ങളുടെ സന്തോഷം മമ്മൂക്ക ഫാൻസിനുവേണ്ടി ലൈവ് വീഡിയോ കോളിലൂടെയും പങ്കിട്ട് നൽകിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Sep 07, 2024 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
HBD Mammootty| മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ






