ഹർഭജൻ സിംഗ് വീണ്ടും തമിഴ് സിനിമയിൽ ; 'സേവിയർ' ക്യാരക്ടർ ലുക്ക് പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
സേവിയർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഡോക്ടർ ജെയിംസ് മൽഹോത്ര എന്ന കഥാപാത്രത്തെയാണ് ഹർഭജൻ അവതരിപ്പിക്കുന്നത്
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ഹർഭജൻ സിംഗ് വീണ്ടും അഭിനയ രംഗത്തേക്ക്. ഇത്തവണയും തമിഴ് സിനിമയിൽ തന്നെയാണ് ഹർഭജൻ എത്തുന്നത്. 'സേവിയർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഡോക്ടർ ജെയിംസ് മൽഹോത്ര എന്ന കഥാപാത്രത്തെയാണ് ഹർഭജൻ അവതരിപ്പിക്കുന്നത്. ജോൺ പോൾ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഓവിയ ആണ് നായികയായി എത്തുന്നത്. ദേവിയുടെ ലുക്കിലുള്ള ചിത്രമാണ് ഒവിയയുടെ ക്യാരക്ടർ പോസ്റ്ററായി പുറത്തുവന്നിട്ടുണ്ട്. വർണ എന്നാണ് ഓവിയയുടെ കഥാപാത്രത്തിന്‍റെ പേര്.
Excited to be working with director John and the team once again! This movie is going to be an absolute entertainment. Get ready! 🔥 #Savior
என் தங்க தமிழ் நெஞ்சங்களுக்கு வணக்கம்.
என்னோட அடுத்த தமிழ் படம் #Savior. உங்கள மகிழ்விக்க வரப்போகுது. உங்க அன்புக்காக வெயிட்டிங்… pic.twitter.com/DTrlkAojwt
— Harbhajan Turbanator (@harbhajan_singh) November 5, 2024
advertisement
ഹർഭജനും ഓവിയക്കും പുറമെ ജിപി മുത്തു, വിടിവി ഗണേഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കന്നുണ്ട്. 2021 ൽ പുറത്തിറങ്ങിയ ഫ്രണ്ട്ഷിപ്പ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഹർഭജൻ സിംഗ് ആദ്യമായി സിനിമയിലെത്തുന്നത്. പിന്നീട് തമിഴില്‍ തന്നെ ഡിക്കിലോണ ചിത്രത്തിലും ഹർഭജൻ അഭിനയിച്ചിരുന്നു.ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെയാണ് ഹർഭജൻ സിനിമയിലേക്ക് തിരിഞ്ഞത്. 1998 ല്‍ ആരംഭിച്ച ദേശീയ ടീം കരിയറില്‍ നിന്നും 2016ലാണ് ഹര്‍ഭജന്‍ സിംഗ് വിരമിക്കുന്നത്. ദേശീയ ടീമില്‍ നിന്ന് വിരമിച്ച ശേഷം ലീഗുകളില്‍ അദ്ദേഹം തുടര്‍ന്നിരുന്നു. 236 ഏകദിന മത്സരങ്ങളിൽ നിന്ന് 417 വിക്കറ്റുകളും 103 അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 269 വിക്കറ്റുകളും ഇന്ത്യന്‍ ജേഴ്സിയില്‍ ഹർഭജൻ സ്വന്തമാക്കിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
November 07, 2024 8:20 AM IST