മിന്നൽ മുരളിയിൽ മിന്നൽ സൂപ്പർ പവർ കിട്ടിയ മൂന്നാമനെ 'ഡിറ്റക്ടീവ് ഉജ്ജ്വലനിൽ' കാണാൻ കഴിയുമോ?

Last Updated:

മിന്നലടിച്ച് സൂപ്പർ പവർ കിട്ടിയ മൂന്നാമൻ ആര്? ഇനി അതായിരിക്കുമോ ഉജ്ജ്വലൻ ടീസറിൽ കാണിച്ച ആ മുഖംമൂടി ധാരി?

മിന്നൽ മുരളി, ഡിറ്റക്ടീവ് ഉജ്ജ്വലൻ
മിന്നൽ മുരളി, ഡിറ്റക്ടീവ് ഉജ്ജ്വലൻ
മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ രണ്ടാമത്തെ ചിത്രം ഡിറ്റക്ടീവ് ഉജ്ജ്വലന്റെ (Detective Ujjwalan) ടീസർ റിലീസായതിൽ പിന്നെ സോഷ്യൽ മീഡിയയിൽ മറ്റൊരു ചർച്ച ചൂടുപിടിക്കുന്നു. ടീസറിന്റെ ഹൈലൈറ്റിൽ കാണിച്ചിരിക്കുന്ന മുഖംമൂടിധാരി ആരായിരിക്കും എന്നുള്ള ചർച്ചകൾ ആണ് കൊടുമ്പിരി കൊള്ളുന്നത്.
മിന്നൽ മുരളിയിൽ ജൈസണും, ഷിബുവും കൂടാതെ അന്ന് മിന്നൽ അടിച്ചത് ആർക്ക്? മൂന്ന് പേർക്ക് മിന്നലടിച്ചതായാണ് മിന്നൽ മുരളിയിൽ പറയുന്നത്. പക്ഷെ ആ സിനിമയിൽ മൂന്നാമനെ പറ്റി പിന്നീട് ഒന്നും പറയുന്നില്ല. മിന്നലടിച്ച് സൂപ്പർ പവർ കിട്ടിയ മൂന്നാമൻ ആര്? ഇനി അതായിരിക്കുമോ ഉജ്ജ്വലൻ ടീസറിൽ കാണിച്ച ആ മുഖംമൂടി ധാരി?
വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ രണ്ടാമത്തെ ചിത്രം എന്ന നിലയിലും മുഖം മൂടി ധാരി ടീസറിൽ ഉള്ള നിലയ്ക്കും മിന്നൽ മുരളിയും ഡിക്റ്റക്റ്റീവ് ഉജ്ജ്വലനും കണക്ടഡ് ആണ് എന്നു പറയാതെ പറയുക ആണോ സിനിമയുടെ പിന്നണിയിൽ ഉള്ളവർ? മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ കീഴിൽ വരുന്ന രണ്ടാമത്തെ ചിത്രമാണ് ഡിക്ടറ്റീവ് ഉജ്ജ്വലൻ.
advertisement
വീക്കെന്‍റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ ജി., ഇന്ദ്രനീല്‍ ജി.കെ. എന്നിവരാണ്. വിദ്യാഭ്യാസകാലഘട്ടം മുതല്‍ ഒന്നിച്ചാണ് ഇരുവരും. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണ്.
മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്‍സന്‍, കോട്ടയം നസീർ, നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായര്‍, എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊല്ലങ്കോട്, നെന്മാറ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
advertisement
പ്രേം അക്കുടു, ശ്രയാന്തി എന്നിവരാണ് സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. ഇത് ഇവരുടെ ആദ്യ മലയാള ചിത്രമാണ്.
കലാസംവിധാനം - കോയ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും - ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസോസിയേയേറ്റ് ഡയറക്ടർ - രതീഷ് എം. മൈക്കിൾ, വീക്കെന്റ് ബ്ലോഗ്ബസ്റ്റർ മാനേജർ - റോജിൻ, പ്രൊഡക്ഷൻ മാനേജർ - പക്കുകരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്ട് ഡിസൈനേഴ്സ് - സെഡിൻ പോൾ - കെവിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പി.ആർ.ഒ.- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ്.
advertisement
Summary: Detective Ujjwalan likely to introduce the third masked face from Minnal Murali. The film comes from the producers of Minnal Murali
മലയാളം വാർത്തകൾ/ വാർത്ത/Film/
മിന്നൽ മുരളിയിൽ മിന്നൽ സൂപ്പർ പവർ കിട്ടിയ മൂന്നാമനെ 'ഡിറ്റക്ടീവ് ഉജ്ജ്വലനിൽ' കാണാൻ കഴിയുമോ?
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement