Meesha Madhavan: കള്ളനെ ജനപ്രിയനാക്കിയ ബംപർ ഹിറ്റ് 23 വർഷത്തിന് ശേഷം വീണ്ടും തീയേറ്ററുകളിലേക്ക്
- Published by:ASHLI
- news18-malayalam
Last Updated:
23 വർഷങ്ങൾക്ക് മുൻപ് തിയറ്ററുകളിൽ ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ സിനിമ സംവിധാനം ചെയ്തത് ലാൽ ജോസ് ആണ്
'മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്തുപോയിട്ടില്ല...' കള്ളനെ ആഘോഷമാക്കിയ മലയാളക്കര. മീശമാധവനുശേഷം പ്രേക്ഷകർ ഇത്രയും ആസ്വധിച്ച ഒരു തസ്ക്കര ചിത്രം മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. കഥ പോലെ തന്നെ ഗാനങ്ങളും.
മീശ മാധവൻ ചിത്രത്തിലെ ഒരോ പാട്ടുകൾക്കും ഇന്നും ആസ്വാധകർ ഏറെയാണ്. 23 വർഷങ്ങൾക്ക് മുൻപ് തിയറ്ററുകളിൽ എത്തി ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ സിനിമ സംവിധാനം ചെയ്തത് ലാൽ ജോസ് ആണ്. ഒരു സിനിമയിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ അതിമനോഹരമാക്കിയ ചിത്രം.
വന്നവരും പോയവരുമെല്ലാം ഒരു പോലെ സ്കോർ ചെയ്തുവെന്ന് തന്നെ നിസംശയം പറയാം. ഇന്നും ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമ്പോൾ മടുപ്പില്ലാതെ എല്ലാവരും കാണുന്ന ചിത്രം. എല്ലാ തലമുറകളും ഒരു പോലെ ഇഷ്ടപ്പെട്ട മീശ മാധവൻ വീണ്ടും തീയേറ്ററിലേക്ക് എത്തുകയാണ്.
advertisement
നിർമാതാക്കളിൽ ഒരാളായ സുധീഷ് ആണ് സിനിമ വീണ്ടും തീയേറ്ററുകളിലേക്ക് എത്തുന്നുവെന്ന സൂചന നൽകിയത്. മീശമാധവൻ ഫോർ കെ റി റിലീസിന് തങ്ങൾ ആലോചിക്കുന്നുണ്ടെന്നും 2027ൽ സിനിമയുടെ 25-ാം വാർഷികമാണ്. പ്ലാൻ ചെയ്യുന്നുണ്ട്. താനും സുഹൃത്ത് സുബൈറും ചേർന്നാണ് സിനിമ നിർമ്മിച്ചിരുന്നത്.
കാര്യമായിട്ട് തന്നെ റി റിലീസിന് പറ്റി ആലോചിക്കുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയുണ്ടെങ്കിൽ എല്ലാം നടത്തിയെടുക്കാം എന്നായിരുന്നു സുധീഷ് പറഞ്ഞത്. ദിലീപും കാവ്യാ മാധവനും കൂടാതെ സിനിമയിൽ ജ്യോതിർമയി, കാവ്യാമാധവൻ, ഇന്ദ്രജിത്ത്, ജഗതി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലിം കുമാർ, സുകുമാരി തുടങ്ങി വൻ താരനിര തന്നെ അണിനിരന്നിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 01, 2025 6:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Meesha Madhavan: കള്ളനെ ജനപ്രിയനാക്കിയ ബംപർ ഹിറ്റ് 23 വർഷത്തിന് ശേഷം വീണ്ടും തീയേറ്ററുകളിലേക്ക്