എന്റെ പൊന്നളിയാ, ഞാൻ മോഹൻലാൽ അല്ല; ചാറ്റ് സ്ക്രീൻഷോട്ടുമായി സംവിധായകൻ അനീഷ് ഉപാസന
- Published by:user_57
- news18-malayalam
Last Updated:
മോഹൻലാലിൻറെ നമ്പർ എന്ന് കരുതി ഒരാൾ സന്ദേശമയച്ചത്...
മോഹൻലാലിൻറെ ഫോൺ നമ്പർ ഉണ്ടോ? ഒരു കടുത്ത ആരാധകനാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ, ആ നമ്പർ കിട്ടിക്കഴിഞ്ഞാൽ തൊട്ടടുത്ത നിമിഷം വിളിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ഇപ്പോൾ സോഷ്യൽ മീഡിയ സജീവമായ നാളുകളായതിനാൽ ചിലരെങ്കിലും വിളിച്ചു ശല്യം ചെയ്യേണ്ട, ഒരു സന്ദേശം അയച്ച് താരത്തിന്റെ മറുപടി പ്രതീക്ഷിച്ചാലോ എന്നാവും ചിന്ത.
അങ്ങനെ ലഭിച്ച ഒരു സന്ദേശമാണ് ഈ കാണുന്നത്.
മാറ്റിനി, സെക്കൻഡ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും മലയാള സിനിമ രംഗത്തെ മികച്ച സെലിബ്രിറ്റി നിശ്ചല ഛായാഗ്രാഹകനും എഴുത്തുകാരനുമൊക്കെയാണ് അനീഷ് ഉപാസന. സിനിമ കൂടാതെ മികച്ച കമേഴ്ഷ്യലുകളിലും അനീഷിന്റെ കയ്യൊപ്പു പതിയാറുണ്ട്. ഇടയ്ക്ക് പ്രിയനടൻ മോഹൻലാലിന്റെ വിശേഷം തന്റെ പോസ്റ്റുകളിലൂടെ അനീഷ് പങ്കുവയ്ക്കാറുണ്ട്. രസകരമായ ഷൂട്ടിംഗ് വിശേഷങ്ങളും മറ്റുമാവും അത്.
ഇക്കാരണം കൊണ്ട് തന്നെയാണ് ഒരാൾ മോഹൻലാൽ എന്ന് കരുതി അനീഷിന് വാട്സാപ്പ് സന്ദേശമയച്ചത്. 'എന്റെ പൊന്നളിയാ, ഞാൻ മോഹൻലാൽ അല്ല' എന്ന് പറഞ്ഞുകൊണ്ടാണ് അനീഷ് ഈ പോസ്റ്റ് പങ്കിട്ടതും.
advertisement
പത്തു വർഷമായി മോഹൻലാലിൻറെ ചിരി ക്യാമറയിൽ പകർത്തുന്ന അനീഷ് ഉപാസന
നീണ്ട പത്തു കൊല്ലങ്ങളായി മോഹൻലാലുമായി ഉള്ള ബദ്ധത്തെക്കുറിച്ച് ഒരിക്കൽ അനീഷ് കുറിച്ച കുറിപ്പ് ചുവടെ വായിക്കാം.
കഴിഞ്ഞ 10 വർഷത്തിലേറെയായി ലാൽസാറിന്റെ സ്വതസിദ്ധമായ ചിരികൾ ഞാൻ ക്യാമറയിൽ പകർത്താൻ തുടങ്ങിയിട്ട്....!
ലാൽ സാർ ഷൂട്ടിനിടയിൽ ചോദിക്കും...
...........ഓക്കേ അല്ലേ മോനേ...?
ഞാൻ : സാർ..ഒന്ന് കൂടി നോക്കാം....!
...........ശെരി മോനേ....
(വീണ്ടും തുടങ്ങുന്നു )
എടുക്കുന്ന എല്ലാ ചിത്രങ്ങളും100% ഓക്കേ ആണെന്ന് ഫോട്ടോ എടുക്കുന്ന എനിക്കും, മുന്നിൽ നിൽക്കുന്ന ലാൽ സാറിനും അറിയാം...
advertisement
പക്ഷെ എനിക്ക് നുണപറഞ്ഞേ പറ്റു...ഇനീം പറയും..
എത്ര കണ്ടാലും മതിവരാത്ത ഈ ചിരിക്ക് മുന്നിൽ ഞാൻ നിർത്താതെ നുണപറയും...!
പറഞ്ഞുകൊണ്ടേയിരിക്കും...
.....സാർ.. ഒന്നുകൂടി നോക്കാം...
.... ശെരി മോനേ.....!
മോഹൻലാലിൻറെ അടുത്ത ചിത്രം 'ആറാട്ട്'
മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ചിത്രമാണ്' 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' . പുലിമുരുകന്' ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.
ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം എന്നീ ചിത്രങ്ങള്‍ക്ക് വരിക്കാശേരി മനിയിൽ ചിത്രീകരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് ഈ സിനിമയിലെ നായിക.
advertisement
നെയ്യാറ്റിന്‍കരയില്‍ നിന്നും ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതാണ് ചിത്രത്തിന്റെ കഥ. സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 22, 2021 1:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
എന്റെ പൊന്നളിയാ, ഞാൻ മോഹൻലാൽ അല്ല; ചാറ്റ് സ്ക്രീൻഷോട്ടുമായി സംവിധായകൻ അനീഷ് ഉപാസന