‘നല്ല സമയം’ എന്ന ചിത്രത്തിന് പിന്നാലെ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘ബാഡ് ബോയ്‌സ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒമര്‍ ലുലു തന്നെയാണ് ചിത്രത്തിന്റെ ടൈറ്റൽ പ്രഖ്യാപിച്ചിരിക്കുന്നത്.
നിരവധി പുതുമുഖങ്ങൾക്ക് ചിത്രത്തിൽ അവസരമുണ്ടാകുമെന്ന് ഒമർലുലു വ്യക്തമാക്കി. മുന്‍ ചിത്രങ്ങളായ ‘ഹാപ്പി വെഡിങ്’, ‘ചങ്ക്സ്’ പോലെ ഒരു മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും പുതിയ ചിത്രമെന്ന് ഒമര്‍ ലുലു കുറിച്ചു. ‘ബാഡ് ബോയ്സ്’ ബ്ലോക്ക് ബസ്റ്റര്‍ ആയിരിക്കുമെന്നും സംവിധായകൻ പറയുന്നു.
ബാബു ആന്റണിയെ നായകനാക്കി ‘പവര്‍ സ്റ്റാര്‍’ എന്ന സിനിമയും ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ട്. ബാബു ആന്റണിക്കൊപ്പം അബു സലിമും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. പത്തു വര്‍ഷത്തിന് ശേഷമാണ് ബാബു ആന്റണി നായകനായി തിരിച്ചെത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.