തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ മമ്മൂട്ടി – ലിജോ ജോസ് പെല്ലിശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം സിനിമയെ വാഴ്ത്തി സംവിധായകന് സത്യന് അന്തിക്കാട്. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്നേഹം ആശംസിച്ചാണ് സത്യന് അന്തിക്കാട് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പണ്ട് ‘മഴവിൽക്കാവടി’യുടെ ലൊക്കേഷൻ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങൾ താന്‍ കണ്ടിട്ടുണ്ടെന്നും ചോളവയലുകളും ഗ്രാമവാസികൾ ഇടതിങ്ങിപ്പാർക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും ഒത്തുചേര്‍ന്ന ആ ഗ്രാമഭംഗി മുഴുവൻ ലിജോ ഒപ്പിയെടുത്തിരിക്കുന്നുവെന്ന് സത്യന് അന്തിക്കാട് അഭിപ്രായപ്പെട്ടു.
Also Read-സൂപ്പർസ്റ്റാറിന് മയങ്ങാൻ കാരവൻ വേണ്ട; നൻപകൽ നേരത്ത് തറയിൽ ഉറങ്ങുന്ന മമ്മൂട്ടി; ചിത്രം വൈറൽ
സത്യന് അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.