'കേരള ക്രൈം ഫയല്‍സ്' ഹോട്ട്സ്റ്റാറിന്‍റെ ആദ്യ മലയാളം വെബ് സീരിസ്; ലാലും അജു വര്‍ഗീസും പ്രധാന റോളുകളില്‍
- Published by:Arun krishna
- news18-malayalam
Last Updated:
ജൂണ്‍, മധുരം തുടങ്ങിയ സിനിമകള്‍ ഒരുക്കിയ അഹമ്മദ് കബീറാണ് സീരിസ് സംവിധാനം ചെയ്യുന്നത്.
മലയാളത്തിലെ തങ്ങളുടെ ആദ്യത്തെ വെബ് സീരീസ് പ്രഖ്യാപിച്ച് പ്രമുഖ ഒടിടി പ്ലാറ്റ് ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ‘കേരള ക്രൈം ഫയല്‍സ്’ എന്ന് പേരിട്ടിരിക്കുന്ന സീരിസ് ജൂണ്‍, മധുരം തുടങ്ങിയ സിനിമകള്‍ ഒരുക്കിയ അഹമ്മദ് കബീറാണ് സംവിധാനം ചെയ്യുന്നത്.
നടനും സംവിധായകനുമായ ലാല്‍, അജു വര്‍ഗീസ് എന്നിവരാണ് സീരിസിന്‍റെ ആദ്യ സീസണില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. രാഹുല്‍ റിജി നായരാണ് നിര്‍മാണം. കേരളത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളായിരിക്കും സീരിസിലുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്.
ആഷിഖ് അയ്മര്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിതിന്‍ സ്റ്റാനിസ്ലസാണ് ഛായാഗ്രഹണം. പ്രതാപ് രവീന്ദ്രന്‍ പ്രൊഡക്ഷന്‍ ഡിസൈനും മഹേഷ് ഭുവനേന്ദര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
March 09, 2023 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'കേരള ക്രൈം ഫയല്‍സ്' ഹോട്ട്സ്റ്റാറിന്‍റെ ആദ്യ മലയാളം വെബ് സീരിസ്; ലാലും അജു വര്‍ഗീസും പ്രധാന റോളുകളില്‍