പൊന്ന്യം പ്രീമിയർ ലീഗിൽ ‘നൈൻ്റീസ് പൊന്ന്യം’ ജേതാക്കൾ; കായിക മാമാങ്കത്തിന് ആവേശകരമായ സമാപനം

Last Updated:

കോവിഡ് കാലത്ത് ഒരു ദേശം ഒന്നിച്ച പൊന്ന്യം പ്രീമിയർ ലീഗിൻ്റെ ആറാം സീസൺ സമാപിച്ചു. ഒരു മാസം നീണ്ട കായിക മത്സരത്തിൽ നൈൻ്റീസ് പൊന്ന്യം ഒന്നാം സ്ഥാനം നേടി.

ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ നൈൻ്റീസ് പൊന്ന്യം ടീം
ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ നൈൻ്റീസ് പൊന്ന്യം ടീം
പൊന്ന്യംപാലം കൂട്ടായ്മ കോവിഡ് കാലത്ത് കൂടിച്ചേർന്ന് രൂപീകരിച്ച പൊന്ന്യം പ്രീമിയർ ലീഗിൻ്റെ കായിക മാമാങ്കത്തിന് പ്രൗഢ സമാപനം. ലീഗിൻ്റെ ആറാം സീസണിൽ, ഒരുമാസം നീണ്ടുനിന്ന വിവിധ കായിക മൽസരങ്ങൾ സംഘടിപ്പിച്ച് ഉൽസവാന്തരീക്ഷത്തിൽ സമാപിച്ചു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് സ്നോയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
പൊന്ന്യംപാലം പ്രദേശത്ത് കളിസ്ഥലം കണ്ടെത്തി സ്ഥാപിക്കാനുള്ള നടപടികളും പരിശ്രമങ്ങളും പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഉറപ്പു നൽകി. പാനൂർ സബ് ഇൻസ്പെക്ടർ എം കെ ശ്രീജയൻ മുഖ്യാതിഥിയായി.
വാശിയേറിയ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടി നൈൻ്റീസ് പൊന്ന്യം ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. വിജയികൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും മുഖ്യാതിഥികൾ വിതരണം ചെയ്തു. സീസൺ ഏഴിൻ്റെ ബ്രോഷർ ചടങ്ങിൽ പ്രകാശനം ചെയ്തു. സംഗീത നിശയും അരങ്ങേറി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പൊന്ന്യം പ്രീമിയർ ലീഗിൽ ‘നൈൻ്റീസ് പൊന്ന്യം’ ജേതാക്കൾ; കായിക മാമാങ്കത്തിന് ആവേശകരമായ സമാപനം
Next Article
advertisement
കുളിമുറിയിലെ ബക്കറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം
കുളിമുറിയിലെ ബക്കറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം
  • ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ട് വയസ്സുകാരൻ കുളിമുറിയിലെ ബക്കറ്റിൽ വീണ് ദാരുണമായി മരണപ്പെട്ടു.

  • കുഞ്ഞിനെ കിടപ്പുമുറിയിൽ ഇരുത്തിയ ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്.

  • കുളിമുറിയിലെ ബക്കറ്റിൽ വീണ നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

View All
advertisement