ജോൺ ഡോൺ ബോസ്കോയെ മറന്നിട്ടില്ലല്ലോ? മെന്റലിസം പ്രമേയമായി വരുന്നു 'ഡോ. ബെന്നറ്റ്'

Last Updated:

'ഡോ. ബെന്നറ്റ്' സിനിമയുടെ ചിത്രീകരണം കാഞ്ഞങ്ങാട് പരിസരപ്രദേശങ്ങളിൽ പുരോഗമിക്കുന്നു

ഡോ. ബെന്നറ്റ്
ഡോ. ബെന്നറ്റ്
'പ്രേതം' സിനിമയിൽ ജയസൂര്യ അവതരിപ്പിച്ച ജോൺ ഡോൺ ബോസ്കോയെ മറക്കാനാവുമോ? മെന്റലിസ്റ്റ് (mentalist) എന്നാൽ ആരെന്ന് സാധാരണക്കാരായ മലയാളികൾക്ക് പോലും പരിചയപ്പെടുത്താൻ ഈ ചിത്രം ഒരു മുതൽക്കൂട്ടായി മാറിയിരുന്നു. പുതിയ കാലഘട്ടത്തിൽ ഏറെ ചർച്ചയായി മാറിയ മെന്‍റലിസം വിഷയമാക്കിക്കൊണ്ട് എത്തുന്ന 'ഡോ. ബെന്നറ്റ്' (Dr Bennet) സിനിമയുടെ ചിത്രീകരണം കാഞ്ഞങ്ങാട് പരിസരപ്രദേശങ്ങളിൽ പുരോഗമിക്കുന്നു.
പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൻ്റെ സംവിധാനം ടി.എസ്. സാബു നിർവ്വഹിക്കുന്നു. വിആർ മൂവി ഹൗസിൻ്റെ ബാനറിൽ വിനോദ് വാസുദേവനാണ് നിർമ്മാണം. സിനിമയുടെ പൂജാ ചടങ്ങിൽ ADGP ശ്രീജിത് IPS, DYSP സുനിൽ ചെറുകടവ്, സി.ഐ. ദാമോദരൻ എന്നിവർ പങ്കെടുത്തു.
പുതുമുഖം ജിൻസ് ജോയ് നായകനായെത്തുന്ന സിനിമയിൽ കന്നഡ നടിയും തമിഴ് ബിഗ് ബോസ് താരവുമായ ആയിഷ സീനത്താണ് നായിക, ഐപിഎസ് കഥാപാത്രമായാണ് ആയിഷ എത്തുന്നത്. കോട്ടയം നസീർ, ജിനീഷ് ജോയ് ഷാജു ശ്രീധർ, ജയകൃഷ്ണൻ, മധു കലാഭവൻ, ദിവ്യ നായർ എന്നിവരാണ് മറ്റഭിനേതാക്കൾ. സൈക്കോ ത്രില്ലർ സിനിമയായാണ് ചിത്രം ഒരുങ്ങുന്നത്. സയൻസും ഹിപ്നോട്ടിസവും മെന്‍റലിസവുമൊക്കെ ചേർന്ന സിനിമയിൽ ഒട്ടേറെ യൂട്യൂബ് ഇൻഫ്ലുവൻസേഴ്സും അഭിനയിക്കുന്നുണ്ട്. 160ഓളം സപ്പോർട്ടിംഗ് ആക്ടേഴ്സും ചിത്രത്തിലുണ്ട്.
advertisement
കാസർഗോഡ് - കാഞ്ഞങ്ങാട് പരിസരപ്രദേശങ്ങളിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ദീർഘകാലം സിനിമാ മേഖലയിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന ശേഷമാണ് ടി.എസ്. സാബു സംവിധാനത്തിലേക്ക് കടക്കുന്നത്. വിനോദ് വാസുദേവൻ ഏറെ നാൾ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. ശ്രദ്ധേയനായ മെന്‍റലിസ്റ്റ് ഷമീർ ആണ് സിനിമയുടെ കഥയൊരുക്കുന്നത്, തിരക്കഥ- സംഭാഷണം- മധു കലാഭവൻ, ഛായാഗ്രഹണം- ചന്ദ്രൻ ചാമി, എഡിറ്റർ- സനോജ് ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിജിത്ത്, ആർട്ട്- വേലു വാഴയൂർ, മേക്കപ്പ്- മനോജ് അങ്കമാലി, കോസ്റ്റ്യൂം- ബുസി ബോബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- ദിലീപ് ചാമക്കാല, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ജസ്റ്റിൻ കൊല്ലം, മ്യൂസിക് ഡയറക്ടർ- ഗിച്ചു ജോയ്, ഗാനരചന- സുനിൽ ചെറുകടവ്, സ്റ്റിൽ- അരുൺകുമാർ വി.എ., ഡിസൈനിംഗ്- സനൂപ് ഇ.സി., പി.ആർ.ഒ.- ആതിര ദിൽജിത്ത്.
advertisement
Summary: Dr Bennet is an upcoming Malayalam movie based on the idea of mentalism
മലയാളം വാർത്തകൾ/ വാർത്ത/Film/
ജോൺ ഡോൺ ബോസ്കോയെ മറന്നിട്ടില്ലല്ലോ? മെന്റലിസം പ്രമേയമായി വരുന്നു 'ഡോ. ബെന്നറ്റ്'
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement