'ജയിലര്‍ തിന്മ പ്രചരിപ്പിക്കുന്ന സിനിമ; ഹിംസാത്മക പ്രവണതകളെ ശരിവൽക്കരിക്കുന്ന ചലച്ചിത്രം'; ഡോ.സി.ജെ ജോണ്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
തിയറ്ററുകളില്‍ വന്‍ വിജയം നേടിയ തമിഴ് ചിത്രം ജയിലറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍. ഇത് തിന്മ പ്രചരിപ്പിക്കുന്നതും ഹിംസാത്മക പ്രവണതകളെ ശരിവൽക്കരിക്കുന്നതുമായ സിനിമയുമാണെന്ന് സി.ജെ. ജോൺ പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ശത കോടികളുടെ ക്ലബ്ബിലേക്ക് കയറുന്ന മാസ്സ് സിനിമകളുടെ ഗതി അറിയാൻ വേണ്ടിയാണ് സ്റ്റൈൽ മന്നൻ രജനി കാന്തിന്റെ ജെയ്‌ലർ കഷ്ടപ്പെട്ട് കണ്ടത്. തല വെട്ടലിന്റെയും, ചോര തെറിപ്പിച്ചു മനുഷ്യരെ കൊന്ന് തള്ളുന്നതിന്റെയും, ശത്രുവിനെ പീഡിപ്പിച്ചു നോവിക്കുന്നതിന്റെയുമൊക്കെ ഡോക്യൂമെന്ററിയാണ് ഈ സിനിമ. ഒരു മയവുമില്ലാത്ത ആവിഷ്കാരങ്ങൾ. ഇതിനായി ഉണ്ടാക്കിയ ഒരു കഥാഭാസമുണ്ട്.
സോറി.. ഈ സിനിമയിലെ സൂപ്പർ സ്റ്റാറുകൾ ക്രൂരതയും, കൊലയും, അക്രമവും, നെറികേടുകളുമൊക്കെയാണ്. വിനോദ നിർമ്മിതിക്കായി ഇതിനെയൊക്കെയാണ് ആശ്രയിക്കുന്നത്.ചോര തെറിക്കുമ്പോഴും മനുഷ്യൻ കൊല്ലപ്പെട്ട് വീഴുമ്പോഴും നിസ്സംഗമായി പ്രതികരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്ന സീനുകൾ പോലുമുണ്ട്. ഇത് തിന്മ പ്രചരിപ്പിക്കുന്ന സിനിമയാണ്. ഹിംസാത്മക പ്രവണതകളെ ശരിവൽക്കരിക്കുന്ന ചലച്ചിത്രമാണ്. ബോറടിക്കാതെ ഇത് കാണുന്ന മുതിർന്നവരെ സമ്മതിക്കണം. അങ്ങനെ ഒത്തിരിപ്പേർ കണ്ടത് കൊണ്ടാണല്ലോ ഇത് ഹിറ്റ് സിനിമയായത്.
advertisement
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രതിനായകന്‍ വിനായകന്‍ ആയിരുന്നു. അതിഥിവേഷത്തില്‍ മോഹന്‍ലാലും ശിവരാജ്‍കുമാറും എത്തി. കേരളത്തിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 14, 2023 3:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ജയിലര്‍ തിന്മ പ്രചരിപ്പിക്കുന്ന സിനിമ; ഹിംസാത്മക പ്രവണതകളെ ശരിവൽക്കരിക്കുന്ന ചലച്ചിത്രം'; ഡോ.സി.ജെ ജോണ്‍