'ദുൽഖർ ഈസ് ബാക്ക്' ; രണ്ട് ദിവസം കൊണ്ട് 26 കോടിക്ക് മുകളിൽ കളക്ഷൻ നേടി 'ലക്കി ഭാസ്കർ'
- Published by:Sarika N
- news18-malayalam
Last Updated:
ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ആഗോള ഗ്രോസറി ആകാനുള്ള കുതിപ്പിലാണിപ്പോൾ ലക്കി ഭാസ്കർ
ദീപാവലി റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ബ്ലോക്ക്ബസ്റ്റർ വിജയം. ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന ഈ ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് നേടിയ ആഗോള ഗ്രോസ് 26 കോടി 20 ലക്ഷത്തിനും മുകളിൽ. കേരളത്തിൽ നിന്ന് മാത്രം ഇതിനോടകം 4 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ഗ്രോസ് കളക്ഷൻ. ആദ്യ ദിനം 12 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ചിത്രത്തിന് രണ്ടാം ദിനം 14 കോടിയോളമാണ് ലഭിച്ചത്. ഗംഭീര പ്രേക്ഷക പ്രതികരണം ചിത്രത്തിന്റെ കളക്ഷനിലും വലിയ വർദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ആഗോള ഗ്രോസറി ആകാനുള്ള കുതിപ്പിലാണിപ്പോൾ ലക്കി ഭാസ്കർ.
കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനുകളിൽ കളിച്ച ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്ക് ഉയർന്നിരുന്നു. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് പറയുന്നത്. 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഒരേ സമയം ഒരു ത്രില്ലറും ഫാമിലി ഡ്രാമയുമായി പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്.
advertisement
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 03, 2024 7:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ദുൽഖർ ഈസ് ബാക്ക്' ; രണ്ട് ദിവസം കൊണ്ട് 26 കോടിക്ക് മുകളിൽ കളക്ഷൻ നേടി 'ലക്കി ഭാസ്കർ'