ബിലാലിൽ ഫഹദോ?
Last Updated:
ബിലാലിക്ക തിരിച്ചു വരുമെന്നു കേട്ടതു മുതൽ തുടങ്ങിയ കാത്തിരിപ്പാണ്. എപ്പൊഴാവുമാ വരവ്? അമൽ നീരദ് ചിത്രം ബിഗ് ബിയുടെ രണ്ടാം പതിപ്പിനായി അക്ഷമരാണ് ആരാധകർ. അപ്പോഴാണ് തങ്ങളുടെ ആകാംഷ ഇരട്ടിപ്പിക്കും വിധം കാര്യങ്ങൾ സംഭവിക്കുന്നത്. ഇപ്പോഴിതാ പ്രിയ നായകൻ ഫഹദ് ഫാസിൽ കൂടി ചിത്രത്തിൽ ഉൾപ്പെട്ടിരിക്കുന്നുവെന്നാണ് വർത്തമാനം.
ബിലാൽ ജോൺ കുരിശിങ്കൽ മമ്മൂട്ടി എങ്കിൽ അബു ജോണ്‍ കുരിശിങ്കല്‍ ആയിട്ടാവും ഫഹദിന്റെ വരവ്. ബിലാലിന്റെ ആരാവും അബു? ബിലാൽ മറിയ ജോൺ കുരിശിങ്കലിന്റെ ദത്തു പുത്രനാണ്. അബു ആരാണ് എന്നോർത്താവും ഇനി ആരാധകർ തല പുകക്കുക.
ഛായാഗ്രാഹകനിൽ നിന്നുള്ള അമലിന്റെ സംവിധായക പ്രവേശം വിളിച്ചോതിയ ചിത്രമായിരുന്നു ബിഗ് ബി. അടിമുടി ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രം ജനം ഹർഷാരവങ്ങളോടെ ഏറ്റെടുത്തു. അമലിന്റെ ഏറ്റവും പുതിയ ചിത്രം വരത്തനിൽ നായകൻ ഫഹദാണ്.
advertisement
വർഷങ്ങൾക്കു മുൻപേ മമ്മൂട്ടി നായകനായ പപ്പയുടെ സ്വന്തം അപ്പൂസിൽ മുഖം കാണിച്ചായിരുന്നു കുട്ടിയായിരുന്ന ഫഹദിന്റെ അരങ്ങേറ്റം. പിന്നെ ലാൽ ജോസിന്റെ ഇമ്മാനുവേലിൽ ഇരുവരും എത്തിയിരുന്നു. ഒരു കാലത്തു മലയാളത്തിലെ ഹിറ്റ് നായക-സംവിധായക ജോഡിയായിരുന്നു മമ്മൂട്ടി-ഫാസിൽ. 2017 ന്റെ അവസാനത്തോടെയാണു ബിഗ് ബിക്കു രണ്ടാം ഭാഗം ഒരുങ്ങുന്ന വിവരം അമൽ നീരദ് ഫേസ്ബുക് പേജിലൂടെ പ്രഖ്യാപിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 27, 2018 6:50 PM IST










