മിസ്റ്റിസിസം അധികരിച്ചുള്ള മലയാള ചിത്രം; ‘ഷാമൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- Published by:meera_57
- news18-malayalam
Last Updated:
സർപ്പങ്ങൾ, സസ്യജാലങ്ങൾ, നിഗൂഢ ചിഹ്നങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട ചിറകുള്ള ഒരു സ്ത്രീയുടെ ചിത്രത്തിനൊപ്പം മുഖം വ്യക്തമാക്കാത്ത മറ്റൊരു വ്യക്തി
വരാനിരിക്കുന്ന മലയാള ചിത്രമായ ഷാമന്റെ (Shaman) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മിസ്റ്റിസിസത്തിൽ ആകാംക്ഷ ജനിപ്പിക്കുന്ന ഒരു പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. നവാഗതനായ ഷരോൺ കെ. വിപിൻ സംവിധാനം ചെയ്ത് ജെ ക്ലാസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു പള്ളിക്കുന്നത്ത് നിർമ്മിച്ച ചിത്രം പുരാതന ആചാരങ്ങളുടെയും ഷാമനിക് കൺസെപ്റ്റിന്റെയും അദൃശ്യ മേഖലകളിലേക്ക് മലയാള സിനിമാ പ്രേക്ഷകരെ കൊണ്ടെത്തിക്കാൻ സാധ്യതയുള്ള ചിത്രമാണ്.
പുതുമുഖങ്ങളായ പയസ് പോൾ, അതുല്യ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ മനീഷ് കെ.സി. നിർവ്വഹിച്ചിരിക്കുന്നു. സർപ്പങ്ങൾ, സസ്യജാലങ്ങൾ, നിഗൂഢ ചിഹ്നങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട ചിറകുള്ള ഒരു സ്ത്രീയുടെ ചിത്രത്തിനൊപ്പം മുഖം വ്യക്തമാക്കാത്ത മറ്റൊരു വ്യക്തിയുടെ പോസ്റ്ററായിരുന്നു പുറത്തിറങ്ങിയത്.
റഫീഖ് റഹീം ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ദൃശ്യ ഭംഗി വളരെ മികച്ചതാണെന്ന് ഈയിടെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ടീസറിൽ നിന്നും വ്യക്തമാണ്. ഷാമന് ശക്തമായ ഒരു ടെക്നിക്കൽ ടീമിന്റെ പിന്തുണയുണ്ട്.
advertisement
നിഖിൽ പ്രഭ സംഗീതസംവിധാനവും ജെറിൻ രാജ് എഡിറ്റിംഗും ഒട്ടേറെ ആക്ഷൻ രംഗങ്ങളുള്ള ഷാമന്റെ സംഘട്ടനം കൊറിയോഗ്രാഫ് ചെയ്തിട്ടുള്ളത് വിനോദ് പ്രഭാകരാണ്. കിഷോർ കലാ സംവിധാനവും നിർവ്വഹിക്കുന്ന സിനിമയുടെ മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻസ് കൈകാര്യം ചെയ്യുന്നത് ബ്സ്ക്യൂറ എന്റർടൈൻമെന്റ്സാണ്.
മറ്റ് ഭാഷകളിൽ മാത്രം ഇത്തരം നിഗൂഢ വിഷയങ്ങൾ ചർച്ച ചെയ്ത സിനിമകൾ കണ്ടിട്ടുള്ള പ്രേക്ഷകർക്ക് ഈ ചിത്രം മലയാളത്തിൽ ഒരു പുതിയ അനുഭവമായിരിക്കും എന്ന് അണിയറപ്രവർത്തകർ പറയുന്നു.
Summary: First look poster of the movie Shaman is out on social media
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 03, 2025 1:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മിസ്റ്റിസിസം അധികരിച്ചുള്ള മലയാള ചിത്രം; ‘ഷാമൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി