'ആരോഗ്യം ശ്രദ്ധിക്കുന്നയാളായിരുന്നു; ഇന്നലെ ലൊക്കേഷനിൽ കളിചിരിയുമായി ഇരുന്നു; നവാസിനെ കുറിച്ച് സുഹൃത്തുക്കൾ
- Published by:Sneha Reghu
- news18-malayalam
Last Updated:
സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി ഇന്നലെ വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു മരണം
കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് (51) ഇന്നലെ രാത്രിയാണ് അന്തരിച്ചത്. ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹൃദയാഘാതമാണ് പ്രീഥമിക നിഗമനം. ശനിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.
ലൊക്കേഷനിൽ പതിവുപോലെത്തന്നെ കളിചിരിതമാശകളൊക്കെയായി നവാസ് ലൊക്കേഷിനിൽ സജീവമായിരുന്നെന്നാണ് സഹപ്രവർത്തകർ പറഞ്ഞത്. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു നടൻ. രാവിലെ തൊട്ട് വൈകിട്ട് അഞ്ചര വരെ ലൊക്കേഷനിൽ ഉണ്ടായിരുന്നെന്നാണ് പറയുന്നത്.
വെള്ളിയാഴ്ച സിനിമയുടെ ചിത്രീകരണം പൂർത്തിയായതിനാൽ, നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. സിനിമയിലെ മറ്റു അണിയറ പ്രവര്‍ത്തകരും ഇതേ ഹോട്ടലില്‍ത്തന്നെയായിരുന്നു താമസം. എട്ടുമണിക്ക് റൂം ചെക്കൗട്ട് ചെയ്യുമെന്ന് അറിയിച്ച നവാസിനെ ഒന്‍പതു മണിയോടടുത്തിട്ടും പുറത്തു വന്നിരുന്നില്ല. ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. മറ്റു സഹപ്രവര്‍ത്തകരെല്ലാം ചെക്കൗട്ട് ചെയ്ത് പോവുകയും ചെയ്തു.
advertisement
ഇതോടെ ജീവനക്കാർ റൂമിനടുത്തെത്തി ബെല്ലടിച്ചപ്പോഴും റൂം തുറന്നിരുന്നില്ല. സംശയത്തിനൊടുവിൽ മുറി തുറന്നു തോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ടുകാരോട് അടുത്ത നാലാംതീയതി കാണാമെന്നു പറഞ്ഞ് മടങ്ങിയതായിരുന്നു. ആരോഗ്യം വളരെയധികം ശ്രദ്ധിക്കുന്നയാളായിരുന്നു നവാസെന്നാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നത്. എന്താണ് സംഭവിച്ചതെന്നറിയില്ല. പെട്ടെന്നുള്ള വിയോഗം എല്ലാവരെയും തളര്‍ത്തിയിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 02, 2025 8:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ആരോഗ്യം ശ്രദ്ധിക്കുന്നയാളായിരുന്നു; ഇന്നലെ ലൊക്കേഷനിൽ കളിചിരിയുമായി ഇരുന്നു; നവാസിനെ കുറിച്ച് സുഹൃത്തുക്കൾ