മികച്ച താരനിരയുമായി ജി മാർത്താണ്ഡൻ ഒരുക്കുന്ന "ഓട്ടം തുള്ളൽ" ടൈറ്റിൽ പോസ്റ്റർ പുറത്ത്

Last Updated:

'ഒരു തനി നാടൻ തുള്ളൽ' എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്

News18
News18
പാവാട, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് ഉൾപ്പടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ "ഓട്ടം തുള്ളൽ" ടൈറ്റിൽ പോസ്റ്റർ പുറത്ത്. 'ഒരു തനി നാടൻ തുള്ളൽ" എന്ന ടാഗ് ലൈനുമായി ആണ് ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്. ജി കെ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമ്മിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്.
ബിനു ശശിറാം രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവൻ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, പോളി വത്സൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം,മനോജ് കെ യു, കുട്ടി അഖിൽ, ബിനു ശശിറാം,ജിയോ ബേബി, വൈക്കം ഭാസി, ബിപിൻ ചന്ദ്രൻ, ശ്രീരാജ് AKP, നജു, സിദ്ധാർഥ് പ്രഭു, മാസ്റ്റർ ശ്രീപധ്, സേതു ലക്ഷ്മി, ജസ്‌ന്യ കെ ജയദീഷ്, ചിത്രാ നായർ, ബിന്ദു അനീഷ്, അജീഷ, ശ്രീയ അരുൺ, പ്രിയ കോട്ടയം, ലത ദാസ്, വർഷ, ജെറോം ജി, റോയ് തോമസ്, രശ്മി വിനോദ് എന്നിവരാണ്.
advertisement
മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, അച്ഛാ ദിൻ, പൃഥ്വിരാജ് നായകനായ പാവാട, കുഞ്ചാക്കോ ബോബൻ നായകനായ ജോണി ജോണി യെസ് അപ്പ, റോഷൻ മാത്യു- ഷൈൻ ടോം ചാക്കോ ടീം വേഷമിട്ട മഹാറാണി എന്നിവക്ക് ശേഷം ജി മാർത്താണ്ഡൻ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ്"ഓട്ടം തുള്ളൽ". ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർമാർ.
ഛായാഗ്രഹണം- പ്രദീപ് നായർ, സംഗീതം- രാഹുൽ രാജ്, ക്രിയേറ്റീവ് ഹെഡ്- അജയ് വാസുദേവ്, ശ്രീരാജ് എകെഡി, എഡിറ്റർ- ജോൺകുട്ടി, ആർട്ട്- സുജിത് രാഘവ്, മേക്കപ്പ്- അമൽ സി ചന്ദ്രൻ, വസ്ത്രലങ്കാരം- സിജി തോമസ് നോബൽ, വരികൾ- ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്- അജയ് ചന്ദ്രിക, പ്രശാന്ത് എഴവൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- സാജു പൊട്ടയിൽകട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ, പ്രൊഡക്ഷൻ മാനേജർസ്- റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, സ്ക്രിപ്റ്റ് അസ്സോസിയേറ്റ്- ദീപു പുരുഷോത്തമൻ, സൗണ്ട് മിക്സിങ്- അജിത് എ ജോർജ്, സൗണ്ട് ഡിസൈൻ- ചാൾസ്, ഫിനാൻസ് കൺട്രോളർ- വിഷ്ണു എൻ കെ, പിആർഒ- വാഴൂർ ജോസ്, പിആർഒ & മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ്- അജി മസ്കറ്റ്, മീഡിയ ഡിസൈൻ- പ്രമേഷ് പ്രഭാകർ.
മലയാളം വാർത്തകൾ/ വാർത്ത/Film/
മികച്ച താരനിരയുമായി ജി മാർത്താണ്ഡൻ ഒരുക്കുന്ന "ഓട്ടം തുള്ളൽ" ടൈറ്റിൽ പോസ്റ്റർ പുറത്ത്
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement