• HOME
 • »
 • NEWS
 • »
 • film
 • »
 • Govind Padmasoorya Birthday| യൂട്യൂബിൽ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപ ഗോവിന്ദ് പത്മസൂര്യ ചെലവിട്ടത് എങ്ങനെ?

Govind Padmasoorya Birthday| യൂട്യൂബിൽ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപ ഗോവിന്ദ് പത്മസൂര്യ ചെലവിട്ടത് എങ്ങനെ?

രണ്ട് ക്രെഡിറ്റ് കാർഡുമായി കൈയിൽ റൂബിൾ ഒന്നുമില്ലാതെ റഷ്യയിലെത്തിയ സംഭവം വിവരിച്ചുകൊണ്ടാണ് ഇൻസ്റ്റാ ഗ്രാമിലെ വീഡിയോ തുടങ്ങുന്നത്.

ഗോവിന്ദ് പത്മസൂര്യ

ഗോവിന്ദ് പത്മസൂര്യ

 • Share this:
  നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെ ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തിന് ആശംസകളുമായി നിരവധി സുഹൃത്തുക്കളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 'അനുഗ്രഹിക്കപ്പെടുകയും പുഞ്ചിരിക്കുകയും ചെയ്യുക സഹോദരാ! നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ ഗോവിന്ദ് പത്മസൂര്യ'- എന്നാണ് നടൻ ഉണ്ണിമുകുന്ദന്‍ കുറിച്ചത്.

  ലൈഫ്‍സ്റ്റൈൽ വീഡിയോകളും സെലിബ്രിറ്റി വിശേഷങ്ങളുമൊക്കെയായി ലോക്ക്ഡൗൺ കാലത്ത് ഗോവിന്ദ് പത്മസൂര്യയുടെ യൂട്യൂബ് ചാനൽ ഹിറ്റായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് രണ്ടരക്കോടിയിലേറെ വ്യൂസ് പുതിയ വീഡിയോകളിൽ നിന്ന് കിട്ടി. 141 വീഡിയോകളിൽ നിന്നാണ് ഇത്. അഞ്ച് ലക്ഷത്തിലേറെ വരുമാനം ഒരു വര്‍ഷം കൊണ്ട് ഗോവിന്ദ് പത്മസൂര്യ നേടിയിട്ടുണ്ട്. അടുത്തകാലത്ത് യൂട്യൂബിൽ കൂടുതൽ സബ്സ്ക്രൈബര്‍മാരെയും ജിപിയ്ക്ക് കിട്ടിയിട്ടുണ്ട്. 2.8 ലക്ഷത്തിലേറെയാണ് സബ്സ്ക്രൈബര്‍മാര്‍. മൊത്തം അപ്‍ലോഡ് ചെയ്തിരിക്കുന്നത് 145 വീഡിയോകളാണ്. കോവിഡ് കാലത്ത് ജിപിയും നേടി ചാനലിലൂടെ മികച്ച വരുമാനം.

  Also Read- നടൻ സുകുമാരൻ ഓർമയായിട്ട് 24 വർഷം; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

  ഇതിനിടെ, യൂട്യൂബ് വരുമാനത്തിൽ നിന്ന് ഒരു ലക്ഷം രൂപ ചെലവിട്ടത് എങ്ങനെയെന്ന് കാട്ടി ജന്മദിനത്തിൽ ജിപി വീഡിയോ ഷെയർ ചെയ്തു. രണ്ട് ക്രെഡിറ്റ് കാർഡുമായി കൈയിൽ റൂബിൾ ഒന്നുമില്ലാതെ റഷ്യയിലെത്തിയ സംഭവം വിവരിച്ചുകൊണ്ടാണ് ഇൻസ്റ്റാ ഗ്രാമിലെ വീഡിയോ തുടങ്ങുന്നത്. ഇതിനിടയിലാണ് എങ്ങനെയാണ് പണം വിനിയോഗിച്ചതെന്ന് ജെപി വിവരിക്കുന്നത്. റഷ്യയിലെത്തി എടിഎം തിരക്കി നടക്കുന്നതും അവിടെ ബാങ്കോമാർട്ട് എന്നാണ് എടിഎമ്മിനെ വിളിക്കുന്നതെന്നതും ജിപി വിവരിക്കുന്നുണ്ട്.
  ''യൂട്യൂബ് ഇഷ്ടമാണ്. കഥ പറയാൻ ഇഷ്ടമാണ്. ഇതിൽ നിന്നുള്ള വരുമാനം കാര്യമാക്കിയിരുന്നില്ല. അഞ്ചോ ആറോ സ്റ്റാഫിനായി ശമ്പളം കൊടുക്കുന്നുണ്ട്. എന്നാലും യൂട്യൂബിൽ വീഡിയോ ചെയ്യുന്നത് സന്തോഷകരമാണ്. മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ദുരിതാശ്വാസ ഫണ്ടിലേക്ക് കുറച്ച് പണം കൊടുക്കാമെന്നാണ് ആദ്യം ചിന്തിച്ചത്. പിന്നെയാണ് പട്ടാമ്പിയിലെ കമ്മ്യൂണിറ്റി കിച്ചനെ പറ്റി അറിഞ്ഞത്. വളരെ ആത്മാർത്ഥതയോടെ കുറച്ചാളുകൾ അവിടെ ജോലി ചെയ്യുന്നുണ്ട്. അങ്ങനെ അവിടെ ഒരു ദിവസത്തെ (അഞ്ച് നേരത്തെ) ഫുഡ് സ്പോൺസർ ചെയ്തുകൊണ്ട് വരുമാനത്തിന്റെ ഒരു ഭാഗം ചെലവിട്ടു.''- ജിപി വീഡിയോയിൽ വിവരിക്കുന്നു.

  ''ഭക്ഷ്യ കിറ്റ് കിട്ടുന്നുണ്ടെങ്കിലും പലർക്കും പച്ചക്കറി കിട്ടുന്നില്ലെന്ന് മനസ്സിലായി. അഭിമാന പ്രശ്നമായി കാണുന്നതിനാൽ പലരും ഇതു പുറത്തുപറയാൻ മടിക്കുന്നു. അങ്ങനെ പച്ചക്കറി എത്തിക്കാനുള്ള തീരുമാനത്തിലെത്തി. ചേലക്കര, ഷൊർണൂർ പ്രദേശങ്ങളിലെ 400 ഓളം കുടുംബത്തിന് പച്ചക്കറി എത്തിച്ചു. ചാലിശ്ശേരി, പെരുണ്ണൂർ പ്രദേശത്തെ 200 ഓളം കുടുംബങ്ങൾക്കും പച്ചക്കറി കിറ്റ് എത്തിച്ചു. ആദ്യത്തേത് പോലെയല്ല, രണ്ടാമത്തെ ലോക്ക്ഡൗൺ ജനങ്ങളെ ഭീകരമായി ബാധിച്ചിട്ടുണ്ട്''- ഗോവിന്ദ് പത്മസൂര്യ പറയുന്നു.

  Also Read- 71 വയസ്സിന്റെ നിറവിൽ മിഥുൻ ചക്രവർത്തി; ഇന്ത്യൻ ജാക്സന്റെ സൂപ്പർ ഹിറ്റ് ഡാൻസ് ​ഗാനങ്ങൾ

  ഇതുകൂടാതെ 500 ഓളം കുട്ടികൾക്ക് പഠന സഹായികളും ജിപിയുടെ ടീം എത്തിച്ചുനൽകി. ''എന്റെ പണം അല്ല, ഈ യൂട്യൂബ് വീഡിയോകൾ കാണുന്ന നിങ്ങൾക്ക് (പ്രേക്ഷകർ) കൂടി അവകാശപ്പെട്ട പണമാണിത്. കോവിഡ് റിലീഫിനായി നിങ്ങൾ വല്ലതും ചെയ്തോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഒരു ലക്ഷം രൂപയുടെ സഹായം ചെയ്തുവെന്ന് നിങ്ങൾക്ക് ധൈര്യമായി പറയാം. ''- ജിപി പറയുന്നു. ''എനിക്ക് പിറന്നാളാശംസകൾ അറിയിക്കുന്നതിന് പകരം നിങ്ങളുടെ ചുറ്റിലുമുള്ള ആരെയെങ്കിലും ഒക്കെ സന്തോഷിപ്പിക്കുക, കഴിയുന്ന രീതിയിൽ സഹായം ചെയ്യുക.''- ജിപി പറയുന്നു.
  Published by:Rajesh V
  First published: