'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; കോപ്പിയടി വിവാദത്തിൽ നിഷാദ് കോയയെ പിന്തുണച്ച് ഹരീഷ് പേരടി

Last Updated:

''തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂർണ്ണമായും ഉറപ്പുള്ള ഒരാൾക്ക് മാത്രമെ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാൻ പോകുന്ന സിനിമയുടെ കഥ പറയാൻപറ്റു.. ഇറങ്ങിയ സിനിമയുടെ കഥയും അതുതന്നെ എന്ന് പോസ്റ്റ് വായിച്ച് സിനിമ കണ്ടവർ പറയുന്നു''

നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന ആരോപണം വലിയ ചർച്ചയായിരിക്കെ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. തിരക്കഥാകൃത്ത് നിഷാദ് കോയയ്ക്ക് പിന്തുണയുമായാണ് ഹരീഷ് രം​ഗത്തെത്തിയത്. നിഷാദ് ചെയ്തത് വളരെ ശരിയായ കാര്യമാണ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂർണമായും ഉറപ്പുള്ള ഒരാൾക്ക് മാത്രമേ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാൻ പോകുന്ന സിനിമയുടെ കഥ പറയാൻപറ്റൂവെന്നും അദ്ദേഹം പറഞ്ഞു.
ഹരീഷ് പേരടിയുടെ പോസ്റ്റ്
നിഷാദ് കോയ ചെയ്തത് വളരെ മോശമായ കാര്യമല്ല ..അത് വളരെ ശരിയായ ഒരു കാര്യമാണ്..തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂർണ്ണമായും ഉറപ്പുള്ള ഒരാൾക്ക് മാത്രമെ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാൻ പോകുന്ന സിനിമയുടെ കഥ പറയാൻപറ്റു.. ഇറങ്ങിയ സിനിമയുടെ കഥയും അതുതന്നെ എന്ന് പോസ്റ്റ് വായിച്ച് സിനിമ കണ്ടവർ പറയുന്നു...ആരുടെയോക്കയോ നിർബന്ധം കൊണ്ട് പിൻവലിച്ചാലും ആ പോസ്റ്റ് തന്നെയായിരുന്നു ശരി നിഷാദേ...ശരികളിൽ ഉറച്ച് നിൽക്കാൻ നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്..."Nishad koya from truth
advertisement
മലയാളി ഫ്രം ഇന്ത്യ ചിത്രത്തിന്റെ റിലീസിന് തലേദിവസമാണ് കഥ പ്രവചിക്കാം എന്ന് പറഞ്ഞുകൊണ്ട് നിഷാദ് കോയ ഒരു പോസ്റ്റിട്ടത്. താൻ തിരക്കഥ എഴുതിയ ഇൻഡോ- പാക് എന്ന കഥയ അടിച്ചുമാറ്റിയതാണ് ചിത്രം എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 2021ൽ ജയസൂര്യയെയും നവാസുദ്ദീന്‍ സിദ്ദീഖിയെയും പ്രധാന കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ് നിഷാദ് ഉന്നയിച്ച ആരോപണം.
മലയാളം വാർത്തകൾ/ വാർത്ത/Film/
'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; കോപ്പിയടി വിവാദത്തിൽ നിഷാദ് കോയയെ പിന്തുണച്ച് ഹരീഷ് പേരടി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement