Hridayam | 'മത്തായിച്ചാ..മുണ്ട്..മുണ്ട്'; 'ഹൃദയം' ചിത്രീകരണ വേളയിലെ രസകരമായ രംഗം പങ്കുവെച്ച് അജു വർഗീസ്
- Published by:Naveen
- news18-malayalam
Last Updated:
പ്രണവിനൊപ്പമുള്ള രംഗത്തിനിടെയുണ്ടായ രസകരമായ സംഭവമാണ് അജു പങ്കുവെച്ചിരിക്കുന്നത്
വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിൽ പ്രണവ് മോഹൻലാൽ (Pranav Mohanlal) പ്രധാന കഥാപാത്രമായി എത്തിയ 'ഹൃദയം' (Hridayam) പ്രേക്ഷകർക്കിടയിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്. ജനുവരി 21ന് തിയേറ്ററുകളിൽ റിലീസായ ചിത്രം പിന്നീട് ഒടിടിയിലും റിലീസ് ചെയ്തു. ഫെബ്രുവരി 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. ഒടിടിയിൽ റിലീസായതിന് പിന്നാലെ 'ഹൃദയം' സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ ഹൃദയത്തിന്റെ ചിത്രീകരണ വേളയിലെ രസകരമായ ഒരു രംഗം പങ്കുവെച്ചിരിക്കുകയാണ് അജു വര്‍ഗീസ് (Aju Varghese).
ചിത്രത്തിൽ പ്രണവ് മോഹൻലാലിനൊപ്പമുള്ള രംഗമാണ് അജു വർഗീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ജിമ്മി എന്ന വിവാഹ ഫോട്ടോഗ്രാഫറായാണ് അജു വർഗീസ് വേഷമിട്ടത്. അരുൺ നീലകണ്ഠനോട് (പ്രണവ്) പകരം ചോദിക്കാന്‍ ചിലരെത്തുമ്പോള്‍ മുണ്ട് മടക്കിക്കുത്തി തല്ലാൻ തയ്യാറെടുക്കുകയാണ് അജു. എന്നാൽ ഇതിനിടയിൽ പ്രണവിന്‍റെ കൈയിലിരിക്കുന്ന ക്യാമറ സ്റ്റാന്‍ഡില്‍ അജുവിന്റെ മുണ്ട് കുടുങ്ങി. ഈ രംഗമാണ് റാം ജി റാവ് സ്പീക്കിങ് എന്ന സൂപ്പർ ഹിറ്റ് കോമഡി ചിത്രത്തിലെ പ്രശസ്ത ഡയലോഗ് ക്യാപ്ഷൻ ആയി ചേർത്ത് അജു പങ്കുവെച്ചത്.
advertisement
advertisement
Also read- Hridayam | 'ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ'; 'ഹൃദയം' കണ്ട ആരാധകന്റെ പ്രതികരണം; മറുപടിയുമായി വിനീത് ശ്രീനിവാസൻ
ചെന്നൈയിലെ ഒരു എഞ്ചിനീയറിങ് കോളേജിന്‍റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന സിനിമയില്‍ അരുണ്‍ നീലകണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദി, ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം പ്രണവ് അഭിനയിച്ച ചിത്രമാണ് ഹൃദയം. പ്രണവിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ഹൃദയം വിലയിരുത്തുന്നത്. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ നായിക വേഷങ്ങളില്‍ എത്തുന്നത്.
advertisement
മോഹന്‍ലാല്‍ - പൃഥ്വിരാജ് ടീമിന്‍റെ ബ്രോ ഡാഡിക്ക് ശേഷം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്ന രണ്ടാമത്തെ മലയാള സിനിമ കൂടിയാണ് ഹൃദയം. ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിന് ശേഷം 6 വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് വിനീത് ശ്രീനീവാസന്‍ വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തിയത്. വിനീതിന്‍റെ ഭാര്യ ദിവ്യയാണ് ചിത്രത്തിലെ 'ഉണക്കമുന്തരി' എന്ന ഗാനം ആലപിച്ചിരിക്കുന്നത്.
advertisement
Also read- Lal Jose| ‘എടാ മാത്തൂ... ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ്’; മുപ്പതാം വിവാഹ വാർഷികത്തിൽ കുഞ്ഞ് മാത്യുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ലാൽജോസ്
ഹിഷാം അബ്‍ദുള്‍ വഹാബിന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ 15 പാട്ടുകളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ഓഡിയോ കാസറ്റുകളും നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 20, 2022 5:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Hridayam | 'മത്തായിച്ചാ..മുണ്ട്..മുണ്ട്'; 'ഹൃദയം' ചിത്രീകരണ വേളയിലെ രസകരമായ രംഗം പങ്കുവെച്ച് അജു വർഗീസ്