Weekly Predictions December 22 to 28 | അനുകൂലവും ഫലപ്രദവുമായ ആഴ്ച ആസ്വദിക്കാൻ കഴിയും ; ജാഗ്രത പുലർത്തണം : വാരഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 ഡിസംബർ 22 മുതൽ 28 വരെയുള്ള വാരഫലം അറിയാം. തയ്യാറാക്കിയത് : ചിരാഗ് ധാരുവാല
ഈ ആഴ്ച സാമ്പത്തികം, ആരോഗ്യം, ആശയവിനിമയം എന്നിവയിൽ ജാഗ്രത പുലർത്തേണ്ടതിനാൽ ഈ ആഴ്ച പല രാശിക്കാർക്കും സമ്മിശ്ര ഫലങ്ങളാണ് നൽകുക. മേടം, ഇടവം, കർക്കിടകം, കന്നി, ധനു, മകരം എന്നീ രാശിക്കാർക്ക് ധന മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, ജോലിയിലെ കാലതാമസം, ബന്ധങ്ങളിലെ പ്രശ്‌നങ്ങൾ എന്നിവ നേരിടേണ്ടി വന്നേക്കാം. ഈ രാശിക്കാർ അപകടസാധ്യതകൾ ഒഴിവാക്കുകയും വ്യക്തമായി ആശയവിനിമയം നടത്തുകയും ക്ഷമ നിലനിർത്തുകയും വേണം.
advertisement
മിഥുനം, ചിങ്ങം, തുലാം, കുംഭം, മീനം എന്നീ രാശിക്കാർക്ക് അനുകൂലവും ഫലപ്രദവുമായ ആഴ്ച ആസ്വദിക്കാൻ കഴിയും. തൊഴിൽ, സ്വത്ത്, ബന്ധങ്ങൾ, ദീർഘകാലമായി കാത്തിരുന്ന വിജയങ്ങൾ എന്നിവയിൽ പോലും അവസരങ്ങളുണ്ടാകും. വൃശ്ചികം രാശിക്കാർ നിയമപരവും മത്സരപരവുമായ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണം. എന്നാൽ ആഴ്ചയുടെ അവസാനത്തിൽ ബന്ധങ്ങളിൽ വ്യക്തത കണ്ടെത്താൻ കഴിയും. എല്ലാ രാശിക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സന്തുലിതാവസ്ഥ, ക്ഷമ, തന്ത്രപരമായ തീരുമാനമെടുക്കൽ എന്നിവയാണ്. പ്രത്യേകിച്ച് സാമ്പത്തികവും വൈകാരികവുമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം.
advertisement
ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ഈ ആഴ്ച പണത്തിന്റെ വരവ് കുറവായിരിക്കും. ചെലവ് കൂടുതലായിരിക്കും. നിങ്ങൾ ഒരു ബിസിനസുകാരനാണെങ്കിൽ ഈ ആഴ്ച നിങ്ങളുടെ ബിസിനസിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ബിസിനസുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകൾ പ്രതീക്ഷിച്ചതിലും ഫലപ്രദമല്ലെന്ന് കാണും. ഇത് ബിസിനസിന്റെ ഒരു ഭാഗമാണ്. അത്തരമൊരു സാഹചര്യം അധികകാലം നിലനിൽക്കില്ല. ആഴ്ചയുടെ അവസാന പകുതിയിൽ ബിസിനസ് വീണ്ടും ട്രാക്കിലേക്ക് വരുന്നത് നിങ്ങൾ കാണും. ജോലി ചെയ്യുന്ന ആളുകൾ ഈ ആഴ്ച മുഴുവൻ കൃത്യസമയത്തും മികച്ച രീതിയിലും അവരുടെ ജോലി ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യത്തിലും ബന്ധങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ബന്ധങ്ങളുടെ കാര്യത്തിൽ ആഴ്ചയുടെ ആദ്യ പകുതി അല്പം പ്രതികൂലമായിരിക്കാം. ഈ സമയത്ത് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങൾക്ക് വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ അവസാന പകുതിയിൽ ഒരു മുതിർന്ന വ്യക്തി വഴി എല്ലാ തെറ്റിദ്ധാരണകളും പരിഹരിക്കപ്പെടും. നിങ്ങളുടെ ബന്ധം വീണ്ടും അനുകൂലമാകും. നിങ്ങൾക്ക് ഒരു വലിയ കുടുംബ തീരുമാനം എടുക്കാൻ കഴിയും. പ്രണയ ബന്ധങ്ങൾക്ക് ഈ സമയം അനുകൂലമായിരിക്കും. ഭാഗ്യ നിറം : നീല ഭാഗ്യ സംഖ്യ : 15
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇടവം ഈ ആഴ്ച ജീവിതത്തിലെ ഏത് മേഖലയിലും വലിയ ചുവടുവെപ്പ് നടത്തുന്നതിന് നന്നായി ചിന്തിക്കുക. നിങ്ങൾ തിടുക്കത്തിലോ ആശയക്കുഴപ്പത്തിലോ ജോലി ചെയ്താൽ നിങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ചെലവുകൾ നിങ്ങളുടെ വരുമാനത്തേക്കാൾ കൂടുതലായിരിക്കും. ആഴ്ചയുടെ തുടക്കത്തിൽ ഒരു പ്രത്യേക ജോലി പൂർത്തിയാക്കുന്നതിനോ ഒരു പ്രധാന ഉത്തരവാദിത്തം നിറവേറ്റുന്നതിനോ നിങ്ങൾക്ക് ധാരാളം പണം ചെലവഴിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് വരുമാനത്തിലെ തടസ്സവും അമിത ചെലവുകളും കാരണം നിങ്ങളുടെ ബജറ്റ് തടസ്സപ്പെട്ടേക്കാം. ആഴ്ചയുടെ ആദ്യ പകുതിയിൽ നിങ്ങളുടെ ആസൂത്രണം ചെയ്ത ജോലികൾ മന്ദഗതിയിൽ പൂർത്തിയാകുന്നതായി കാണപ്പെടും. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾ ഒരുപാട് ഓടേണ്ടി വന്നേക്കാം. നിങ്ങളുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും അനുസൃതമായി ജോലിയിൽ വിജയം നേടിയില്ലെങ്കിൽ നിങ്ങൾക്ക് അല്പം സങ്കടം തോന്നും. ഈ സമയത്ത് ജോലി ചെയ്യുന്നവർ അവരുടെ സഹപ്രവർത്തകരുമായും മികച്ച ഐക്യം നിലനിർത്തുന്നത് ഉചിതമായിരിക്കും. ഈ ആഴ്ച പണമിടപാട് നടത്തുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ആഴ്ച ആർക്കെങ്കിലും പണം കടം കൊടുക്കുന്നത് ഒഴിവാക്കുക. ഭാഗ്യ നിറം : മഞ്ഞ ഭാഗ്യ സംഖ്യ : 5
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച നിങ്ങൾക്ക് കൂടുതൽ ശുഭകരമായിരിക്കും. ആഴ്ചയുടെ തുടക്കത്തിൽ നിങ്ങൾ വളരെക്കാലമായി കാത്തിരിക്കുന്ന ചില വാർത്തകൾ ലഭിച്ചേക്കാം. നിങ്ങൾ കെട്ടിടവും ഭൂമിയും വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആ ആഗ്രഹവും ഈ ആഴ്ച സാധിക്കും. പൂർവ്വിക സ്വത്തിൽ വരുന്ന തടസങ്ങൾ നീങ്ങും. ജോലി സ്ഥലത്ത് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് വരുമാനത്തിന്റെ അധിക സ്രോതസ്സുകൾ ഉണ്ടാകും. തൊഴിൽ തേടുന്നവർക്ക് ആഗ്രഹിച്ച തൊഴിൽ ലഭിക്കും. സ്ഥാനക്കയറ്റത്തിനോ സ്ഥലം മാറ്റത്തിനോ ആഗ്രഹിച്ചവർക്ക് അതും നടക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂർത്തിയാക്കാനാകും. നിങ്ങൾക്ക് ശരിയായ പുരോഗതിയും ലാഭവും നേടാനാകും. ഈ സമയത്ത് നടത്തുന്ന യാത്രകളും സന്തോഷം നൽകും. ബന്ധങ്ങളുടെ കാര്യത്തിലും ഈ ആഴ്ച നിങ്ങൾക്ക് വളരെ ശുഭകരമായിരിക്കും. അവിവാഹിതരുടെ വിവാഹം കഴിയും. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന പ്രണയ ബന്ധങ്ങൾ കൂടുതൽ ശക്തമാകും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കും. ഭാഗ്യ നിറം : ഓറഞ്ച് ഭാഗ്യ സംഖ്യ : 3
advertisement
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതായിരിക്കും. അപകടകരമായ ജോലികൾ ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങളുടെ സംസാരവും പെരുമാറ്റവും നിയന്ത്രിക്കുകയും വേണം. നിങ്ങളുടെ പ്രവൃത്തികൾ ചിലപ്പോൾ നിങ്ങളുടെ ലാഭനഷ്ടത്തിന് കാരണമായേക്കും. നിങ്ങൾ ജോലി ചെയ്യുകയാണെങ്കിൽ സഹപ്രവർത്തകരുമായി ഐക്യത്തോടെ മുമ്പോട്ട് പോകുക. ആഴ്ച മുഴുവൻ നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പേപ്പർ ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കുക. അല്ലെങ്കിൽ അനാവശ്യമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ആഴ്ചയുടെ തുടക്കത്തിൽ വ്യക്തിപരമായ കാര്യങ്ങളിൽ അല്പം പ്രതികൂല സാഹഹചര്യമായിരിക്കും. ആരുമായും ഈ സമയത്ത് തർക്കിക്കരുത്. അല്ലെങ്കിൽ വർഷങ്ങളായുള്ള ബന്ധം തകരും. ബന്ധത്തിൽ അനാവശ്യ പ്രകടനങ്ങൾ ഒഴിവാക്കുക. അല്ലെങ്കിൽ നിങ്ങൾ സമൂഹത്തിൽ അപമാനിക്കപ്പെട്ടേക്കും. ഭാഗ്യ നിറം : തവിട്ടുനിറം ഭാഗ്യ സംഖ്യ : 4
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾക്ക് ഭാഗ്യം നിറഞ്ഞതായിരിക്കും. നിങ്ങൾക്ക് ആഗ്രഹിച്ച ജോലിയോ വരുമാന മാർഗ്ഗമോ ലഭിച്ചേക്കാം. വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനോ ബിസിനസ് ചെയ്യാനോ ശ്രമിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ശ്രമങ്ങൾ വിജയിക്കും. വിദേശ യാത്രയിലും അതുമായി ബന്ധപ്പെട്ട ജോലിയിലും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജീവിതത്തിൽ മുന്നേറാൻ നിങ്ങൾക്ക് വലിയ അവസരങ്ങൾ ലഭിക്കും. സർക്കാരിൽ സ്വാധീനമുള്ള ആളുകളുമായും നിങ്ങൾക്ക് അടുപ്പം ഉണ്ടാകും. അവരുടെ സഹായത്തോടെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ നിങ്ങൾക്ക് പൂർത്തിയാക്കാനാകും. നിങ്ങളുടെ സ്ഥാനം മെച്ചപ്പെടും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾക്ക് നല്ല ബന്ധം കാണാൻ കഴിയും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും. പങ്കാളിക്കൊപ്പം ദീർഘദൂര യാത്ര പോകാനാകും. ആരോഗ്യം സാധാരണമായിരിക്കും. ഭാഗ്യ നിറം : ക്രീം ഭാഗ്യ സംഖ്യ : 9
advertisement
വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾക്ക് മിതമായിരിക്കും. ആഴ്ചയുടെ തുടക്കത്തിൽ നിങ്ങളുടെ പദ്ധതികൾ അനുസരിച്ച് പ്രവർത്തിക്കാൻ തടസങ്ങൾ നേരിടും. നിങ്ങളുടെ ബന്ധുക്കളിൽ നിന്ന് ആവശ്യമുള്ള സഹായം ലഭിക്കാത്തതിനാൽ നിങ്ങൾ അല്പം വിഷമിക്കും. നിങ്ങളുടെ പരിശ്രമങ്ങൾക്ക് ഫലം ലഭിക്കാത്തതും നിങ്ങളെ ദുഃഖിപ്പിക്കും. ആഴ്ചയുടെ ആദ്യ പകുതി വ്യക്തിപരമായ ബന്ധങ്ങളുടെ കാര്യത്തിൽ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം പ്രതികൂലമായിരിക്കും. ഈ സമയത്ത് ശാരീരികമായ ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ഈ ആഴ്ച വാഹനമോടിക്കുമ്പോൾ അല്പം ശ്രദ്ധിക്കണം. പരിക്കേൽക്കാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്തും കാര്യങ്ങൾ നിങ്ങൾക്ക് അല്പം പ്രതികൂലമായിരിക്കും. ജോലിയിലും ഉത്തരവാദിത്തങ്ങളിലും പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം നിങ്ങൾ ബുദ്ധിമുട്ട് നേരിടും. അപകടസാധ്യതകൾ ഈ ആഴ്ച ഒഴിവാക്കണം. കുട്ടികളുടെ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടും. എല്ലാ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഒരു സുഹൃത്തിന്റെയോ ജീവിത പങ്കാളിയുടെയോ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ഭാഗ്യ നിറം : പിങ്ക് ഭാഗ്യ സംഖ്യ : 10
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ജീവിതത്തിൽ പുതിയ അവസരമായിരിക്കും. ഭാഗ്യം നിങ്ങളുടെ വാതിലിൽ മുട്ടും. ഇത് പ്രയോജനപ്പെടുത്താൻ മറ്റുള്ളവരെ ആശ്രയിക്കുന്നതിനു പകരം നിങ്ങളുടെ കഠിനാധ്വാനത്തിലും പരിശ്രമത്തിലും നിങ്ങൾ വിശ്വസിക്കുക. വളരെക്കാലമായി ഉന്നത വിദ്യാഭ്യാസത്തിനോ ബിസിനസ്സിനോ വേണ്ടി വിദേശത്ത് പോകണമെന്ന് സ്വപ്‌നം കാണുന്നവർക്ക് ഈ ആഴ്ച വിജയം നേടാനാകും. വിദേശ രാജ്യത്ത് ബിസിനസ് ചെയ്യുന്നവർക്കും ഈ ആഴ്ച ശുഭകരമായിരിക്കും. ജോലിക്കാർക്ക് അധിക വരുമാന സ്രോതസ്സുകൾ കണ്ടെത്താനാകും. സ്ഥലംമാറ്റത്തിനുള്ള ആഗ്രഹവും സാധ്യമാകും. ബന്ധങ്ങളുടെ കാര്യത്തിൽ ഈ ആഴ്ച നിങ്ങൾക്ക് അനുകൂലമാണ്. സഹോദരങ്ങളും മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. ആഴ്ചയുടെ അവസാന പകുതിയിൽ പ്രിയപ്പെട്ട ഒരാളുടെ വരവ് നിങ്ങളുടെ വീട്ടിൽ സന്തോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് അപ്രതീക്ഷിത സമ്മാനം ലഭിക്കും. ആരോഗ്യം സാധാരണമായിരിക്കും. ഭാഗ്യ നിറം : കറുപ്പ് ഭാഗ്യ സംഖ്യ : 1
advertisement
സ്‌കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾക്ക് സമ്മിശ്രഫലങ്ങൾ നിറഞ്ഞതായിരിക്കും. ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള റിസ്‌ക് എടുക്കുന്നതും നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതും ഒഴിവാക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് അനാവശ്യമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ ആഴ്ച ഒരു ജോലിയും പൂർത്തിയാക്കാൻ നുണ പറയരുത്. നിങ്ങൾക്ക് അപമാനം നേരിടേണ്ടി വന്നേക്കാം. വികാരങ്ങൾ കാരണമോ സമ്മർദ്ദം കൊണ്ടോ ആർക്കും തെറ്റായ സാക്ഷ്യം നൽകുന്ന തെറ്റ് ചെയ്യരുത്. അല്ലെങ്കിൽ നിങ്ങൾക്ക് കോടതി കയറി ഇറങ്ങേണ്ടി വരും. ബിസിനസിൽ വിപണിയിൽ നിങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ ഈ ആഴ്ച നിങ്ങളുടെ എതിരാളികളിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടി വരും. വിപണിയിൽ കുടുങ്ങിക്കിടക്കുന്ന പണം പിൻവലിക്കുന്നതിനെ കുറിച്ചും നിങ്ങൾക്ക് ആശങ്കയുണ്ടാകും. വ്യക്തിജീവിതത്തിൽ നിങ്ങളെ നിരന്തരം അലട്ടുന്ന പ്രശ്‌നങ്ങൾക്ക് ആഴ്ചയുടെ അവസാന പകുതിയോടെ പരിഹാരം കാണാനാകും. ഒരു മുതിർന്ന വ്യക്തിയുടെയോ അടുത്ത സുഹൃത്തിന്റെയോ സഹായത്തോടെ ബന്ധുക്കളുമായി ഉണ്ടാകുന്ന തെറ്റിദ്ധാരണ മറികടക്കാൻ കഴിയും. പ്രണയ ബന്ധത്തിൽ ജാഗ്രതയോടെ മുന്നോട്ടുപോകുക. തിടുക്കത്തിൽ ഒരു തെറ്റും ചെയ്യരുത്. ഇത് നിങ്ങളുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കും. ഭാഗ്യ നിറം : മെറൂൺ ഭാഗ്യ സംഖ്യ : 12
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾക്ക് സമ്മിശ്രമായിരിക്കും. നിങ്ങൾ അലസതയും അഹങ്കാരവും ഒഴിവാക്കണം. ആഴ്ചയുടെ തുടക്കം മുതൽ നിങ്ങൾക്ക് വ്യക്തിപരവും തൊഴിൽ പരവുമായ ഉത്തരവാദിത്തങ്ങളുടെ അധിക ഭാരം ഉണ്ടാകും. അത് നിങ്ങൾ മികച്ച രീതിയിൽ നിറവേറ്റേണ്ടതുണ്ട്. ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ നിങ്ങൾ ചിന്തിക്കുക. നിങ്ങളുടെ കരിയറിൽ ശരാശരി നേട്ടം ഉണ്ടാകും. എല്ലാ വിമർശനങ്ങളെയും അവഗണിച്ച് നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യുക. ഒരു തെറ്റും കൂടാതെ ജോലി ക്യത്യസമയത്ത് പൂർത്തിയാക്കാനായാൽ തോറ്റ ഒരു ഗെയിം പോലും നിങ്ങൾക്ക് വിജയിക്കാനാകും. ആരോഗ്യത്തിന്റെയും ബന്ധങ്ങളുടെയും കാര്യത്തിൽ ആഴ്ചയുടെ അവസാനം നിങ്ങൾക്ക് അല്പം പ്രതികൂലമായിരിക്കും. ഈ സമയത്ത് അനാവശ്യ സമ്മർദ്ദം ഒഴിവാക്കുക. നിങ്ങളുടെ ദിനചര്യയും ഭക്ഷണക്രമവും പാലിക്കുക. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ നിങ്ങളുടെ പണം കൈകാര്യം ചെയ്യുക. വിവേകത്തോടെ പണം ചെലവഴിക്കുക. മികച്ച ബന്ധങ്ങൾ നിലനിർത്തുന്നതിനും തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനും ആശയവിനിമയം നടത്തുക. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ ബഹുമാനിക്കുകയും ചെയ്യുക. ഭാഗ്യ നിറം : പർപ്പിൾ ഭാഗ്യ സംഖ്യ : 6
advertisement
കാപ്രികോൺ (Capricorn aകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾക്ക് സമ്മിശ്രഫലങ്ങൾ നിറഞ്ഞതായിരിക്കും. ആഴ്ചയുടെ തുടക്കത്തിൽ ചില വലിയ ചെലവുകൾ വന്നേക്കാം. ഇത് നിങ്ങളുടെ ബജറ്റിനെ തടസപ്പെടുത്തും. ഈ സമയത്ത് വീടിന്റെ അറ്റകുറ്റപ്പണികൾ, കുട്ടികളുടെ വിദ്യാഭ്യാസം, ആരുടെയെങ്കിലും ചികിത്സ എന്നിവയ്ക്കായി പണം ചെലവഴിക്കേണ്ടി വന്നേക്കാം. ജോലിക്കാർക്ക് ആഴ്ചയുടെ തുടക്കം മുതലുള്ള ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ വെല്ലുവിളി നേരിടേണ്ടി വരും. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്നും പിന്തുണയും സഹകരണവും ലഭിക്കാത്തതിനാൽ നിങ്ങൾ അസ്വസ്ഥരാകും. കുറക്കുവഴികളിലൂടെ പണം സമ്പാദിക്കാനോ അപൂർണ്ണമായ ജോലി പൂർത്തിയാക്കാനോ ശ്രമിക്കരുത്. നിങ്ങൾക്ക് അനാവശ്യമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. നിങ്ങൾ ആരുടെയെങ്കിലും പങ്കാളിത്തത്തോടെ വലിയ ബിസിനസ് ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ തീരുമാനം എടുക്കും മുമ്പ് പ്രിയപ്പെട്ടവരോട് അഭിപ്രായം തേടുക. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യവും ഈ ആഴ്ച ആശങ്കാജനകമായിരിക്കും. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കേണ്ടതുണ്ട്. സമ്മർദ്ദം കുറയ്ക്കാൻ ദിവസവും ധ്യാനിക്കുകയോ ദിനചര്യ ശരിയായി പാലിക്കുകയും ചെയ്യുക. ഭാഗ്യ നിറം : പച്ച ഭാഗ്യ സംഖ്യ : 3
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾക്ക് വളരെ ശുഭകരവും ആശ്വാസകരവുമായിരിക്കും. വളരെക്കാലമായി പൂർത്തിയാകാതെ കിടക്കുന്ന ജോലികൾ സുഹൃത്തിന്റെ സഹായത്തോടെ പൂർത്തിയാക്കാനാകും. ഈ ആഴ്ച നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിലും പൂർണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുകയും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയും വേണം. നിങ്ങളുടെ പ്രത്യേക ജോലിയിൽ പുരോഗതി കാണും. ഇത് നിങ്ങളെ സന്തോഷിപ്പിക്കും. ജോലിയിലും ബിസിനസിലും കുടുംബത്തിലും പ്രശ്‌നങ്ങൾ കുറയും. കോടതി വിധി നിങ്ങൾക്ക് അനുകൂലമായി വന്നേക്കാം. നിങ്ങൾക്ക് പൂർവ്വിക സ്വത്ത് ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തെഴിഞ്ഞുവരും. ഈ ആഴ്ച മുഴുവൻ നിങ്ങൾക്ക് ഉത്സാഹവും ധൈര്യവും വർദ്ധിക്കും. ആഴ്ചയുടെ അവസാന പകുതിയിൽ സുഖസൗകര്യങ്ങൾക്കായി നിങ്ങൾ ധാരാളം പണം ചെലവഴിക്കും. ഭൂമി, കെട്ടിടം, അല്ലെങ്കിൽ വാഹനം വാങ്ങാൻ സാധ്യതയുണ്ട്. ബന്ധങ്ങളിൽ സ്‌നേഹവും വിശ്വാസവും വർദ്ധിക്കും. പ്രണയ ബന്ധവും ശക്തമാകും. പ്രണയ പങ്കാളിക്കൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവിടാനാകും. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായവും പിന്തുണയും നിങ്ങൾക്ക് ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം നിലനിൽക്കും. ഭാഗ്യ നിറം : വെള്ള ഭാഗ്യ സംഖ്യ : 2
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾക്ക് ശുഭകരവും ഭാഗ്യം നിറഞ്ഞതുമായിരിക്കും. ആഴ്ചയുടെ തുടക്കം മുതൽ നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് വിജയവും ലാഭവും ലഭിക്കും. ബിസിനസിൽ നിങ്ങളുടെ കരിയർ മുന്നോട്ടുകൊണ്ടുപോകാൻ വലിയ അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ആഴ്ചയിലുടനീളം നിങ്ങളുടെ സുഹൃതത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് ആസൂത്രണം ചെയ്ത ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാനാകും. മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് പ്രധാന പങ്ക് വഹിക്കാനാകും. ആത്മീയമായ അനുഗ്രഹങ്ങൾ ലഭിക്കും. ബന്ധങ്ങളുടെ കാര്യത്തിലും ഈ ആഴ്ച നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ പ്രണയം ശക്തമായി തുടരും. പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ആഴ്ചയുടെ അവസാനം കുടുംബത്തോടൊപ്പം യാത്ര ചെയ്യാനാകും. ഭാഗ്യ നിറം : ഗ്രേ ഭാഗ്യ സംഖ്യ : 11








