സിംഗപ്പൂർ മേളയിലും താരമായി; മികച്ച നടനുള്ള ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം ഇന്ദ്രൻസിന്
Last Updated:
ചൈനയിൽ നടന്ന ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ വെയില്‍മരങ്ങള്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം നേടിയിരുന്നു.
മികച്ച നടനുള്ള ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം ഇന്ദ്രൻസിന്. സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് (S.S.A.I.F.F) മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രൻസിനെ തേടിയെത്തിയത്. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.
ചൈനയിൽ നടന്ന ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ വെയില്‍മരങ്ങള്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം നേടിയിരുന്നു. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു വെയില്‍ മരങ്ങള്‍.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 07, 2019 8:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സിംഗപ്പൂർ മേളയിലും താരമായി; മികച്ച നടനുള്ള ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം ഇന്ദ്രൻസിന്







