ഇന്ദ്രൻസ്, പൗളി വത്സൻ; 'ഗാഗുൽത്തായിലെ കോഴിപ്പോര്' ടീസർ ഇറങ്ങി

Watch the teaser of Gagulthayile Kozhiporu | സംവിധായകൻ ലാൽ ജോസ് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലാണ് റിലീസ് ചെയ്തത്

news18-malayalam
Updated: September 7, 2019, 6:15 PM IST
ഇന്ദ്രൻസ്, പൗളി വത്സൻ; 'ഗാഗുൽത്തായിലെ കോഴിപ്പോര്' ടീസർ ഇറങ്ങി
Watch the teaser of Gagulthayile Kozhiporu | സംവിധായകൻ ലാൽ ജോസ് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലാണ് റിലീസ് ചെയ്തത്
  • Share this:
പേരിലെ പുതുമയാൽ ശ്രദ്ധേയമായ 'ഗാഗുൽത്തായിലെ കോഴിപ്പോര്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.
സംവിധായകൻ ലാൽ ജോസ് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലാണ് റിലീസ് ചെയ്തത്. സംഗീത സംവിധായകൻ ബിജിബാലിന്റ 'ബിജിബാൽ ഒഫീഷ്യൽ' എന്ന യൂ ടൂബ് ചാനലിലാണ് ടീസർ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഇന്ദ്രൻസ്, പൗളി വത്സൻ, സോഹൻ സീനുലാൽ, ജോളി ചിറയത്ത് തുടങ്ങിയവരോടൊപ്പം നവജിത് നാരായണൻ, ജിനോയ് ജനാർദ്ദനൻ, പ്രവീൺ കമ്മട്ടിപ്പാടം, അസീസ് നെടുമങ്ങാട്, ബിറ്റോ ഡേവിസ്, ശങ്കർ ഇന്ദുചൂഡൻ, സരിൻ, ജിബിറ്റ് ജോർജ്, അഞ്ജലി നായർ, ഷൈനി സാറാ, രശ്മി അനിൽ, വീണ നന്ദകുമാർ, നന്ദിനി ശ്രീ തുടങ്ങിയവരും ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.ജെ. പിക് മൂവീസിന്റെ ബാനറിൽ വി.ജി. ജയകുമാർ നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിബിറ്റ്, ജിനോയ് എന്നീ നവാഗതരാണ്. രണ്ടു കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജിനോയ് ജനാർദ്ദനൻ. ക്യാമറ: രാഗേഷ് നാരായണൻ, എഡിറ്റർ: അപ്പു എൻ. ഭട്ടതിരി, സംഗീതം, പശ്ചാത്തല സംഗീതം: ബിജിബാൽ, ആർട്ട്: മനു ജഗദ്, കോസ്റ്റ്യും: അരുൺ രവീന്ദ്രൻ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, ഡിസൈൻസ്: ഷിബിൻ സി. ബാബു, പ്രൊഡക്ഷൻ കൺട്രോളർ: എൽദോസ് സെൽവരാജ്, പി. ആര്‍.ഒ: എ.എസ്‌. ദിനേശ്.

First published: September 7, 2019, 6:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading