'ആമോസ് അലക്സാണ്ഡർ'; ജാഫർ ഇടുക്കി, അജു വർഗീസ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി

Last Updated:

പൂർണ്ണമായും ഡാർക്ക് ക്രൈം ത്രില്ലറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ആമോസ് അലക്സാണ്ഡർ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജാഫർ ഇടുക്കിയാണ്

ആമോസ് അലക്സാണ്ഡർ
ആമോസ് അലക്സാണ്ഡർ
ജാഫർ ഇടുക്കിയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ആമോസ് അലക്സാണ്ഡർ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ 10 ചൊവ്വാഴ്ച് തൊടുപുഴ മലങ്കര എസ്റ്റേറ്റിൽ ആരംഭിച്ചു. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പാലയ്ക്കൽ നിർമ്മിച്ച് നവാഗതനായ അജയ് ഷാജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരടങ്ങുന്ന ഒരു വലിയൊരു കൂട്ടായ്മയിലൂടെ നാദിർഷ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്. സംവിധായകൻ അജയ് ഷാജിയുടെ മാതാപിതാക്കളായ ഷാജി -ശോഭന എന്നിവരും നാദിർഷയും ചേർന്ന് സ്വിച്ചോൺ കർമ്മവും ജാഫർ ഇടുക്കിയും പത്നി സിമി ജാഫറും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
നാദിർഷ, കലാഭവൻ ഷാജോൺ, അജു വർഗീസ്, സുനിൽ സുഖദ, നായിക താര, കുട്ടൻ്റെ ഷിനിഗാമി എന്ന ചിത്രത്തിൻ്റെ സംവിധായകൻ റഷീദ് പാറയ്ക്കൽ, ഓവർസീസ് ഡിസ്ട്രിബ്യൂട്ടർ രാജൻ വർക്കല, നാസർ ലത്തീഫ്, അഭിനേതാക്കളായ സുഭാഷ്, സൗപർണ്ണിക എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹൈദർ അലി ആമുഖ പ്രസംഗവും. നിർമ്മാതാവ് അഷറഫ് പാലയ്ക്കൽ നന്ദിയും രേഖപ്പെടുത്തി. ശേഷം ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചു.
advertisement
പൂർണ്ണമായും ഡാർക്ക് ക്രൈം ത്രില്ലറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ആമോസ് അലക്സാണ്ഡർ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജാഫർ ഇടുക്കിയാണ്. വളരെ വ്യത്യസ്ഥമായ ഒരു കഥാപാത്രമാണിത്. ഒരു അഭിനേതാവെന്ന നിലയിൽ അതിശക്തമായ ഒരു കഥാപാത്രമാണിത്.
അജു വർഗീസാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാധ്യമപ്രവർത്തകൻ്റെ വേഷമാണ് ചിത്രത്തിൽ അജു വർഗീസ് അവതരിപ്പിക്കുന്നത്. പുതുമുഖം താരയാണ് ചിത്രത്തിലെ നായിക. ഡയാനാ ഹമീദ്, കലാഭവൻ ഷാജോൺ, സുനിൽ സുഖദ, ശ്രീജിത് രവി, അഷറഫ് പിലായ്ക്കൽ, രാജൻ വർക്കല എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
advertisement
രചന - അജയ് ഷാജി, പ്രശാന്ത് വിശ്വനാഥൻ; ഗാനങ്ങൾ- പ്രശാന്ത് വിശ്വനാഥൻ, സംഗീതം - മിനി ബോയ്, ഛായാഗ്രഹണം - പ്രമോദ് കെ. പിള്ള, എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്, കലാസംവിധാനം - കോയാസ്, മേക്കപ്പ് - നരസിംഹസ്വാമി, കോസ്റ്റ്യും ഡിസൈൻ -ഫെമിന ജബ്ബാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ, ക്രിയേറ്റീവ് ഹെഡ് - സിറാജ് മൂൺ ബീം, സ്റ്റുഡിയോ- ചലച്ചിത്രം, പ്രൊജക്ട് ഡിസൈൻ - സുധീർ കുമാർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം, പ്രൊഡക്ഷൻ മാനേജർ - അരുൺ കുമാർ കെ., പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - മുഹമ്മദ് പി.സി. തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- അനിൽ വന്ദന.
advertisement
Summary: Jaffar Idukki, Aju Varghese movie Amos Alexander shooting begins
മലയാളം വാർത്തകൾ/ വാർത്ത/Film/
'ആമോസ് അലക്സാണ്ഡർ'; ജാഫർ ഇടുക്കി, അജു വർഗീസ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement