പ്രേംനസീര്‍ സുഹൃത് സമിതി ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു; ജഗദീഷിന് ചലച്ചിത്ര ശ്രേഷ്ഠപുരസ്‌ക്കാരം

Last Updated:

നടന്‍ ജഗദീഷിന് 2025 ലെ പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠപുരസ്‌ക്കാരം സമര്‍പ്പിക്കും. 10,001 രൂപയും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും ചേർന്നതാണ് പുരസ്‌കാരം

ജഗദീഷ്
ജഗദീഷ്
പ്രേംനസീര്‍ സുഹൃത് സമിതി - ഉദയ സമുദ്ര ഗ്രൂപ്പ് ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ ജഗദീഷിന് 2025 ലെ പ്രേംനസീര്‍ ചലച്ചിത്ര ശ്രേഷ്ഠപുരസ്‌ക്കാരം സമര്‍പ്പിക്കും. 10,001 രൂപയും പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും ചേർന്നതാണ് പുരസ്‌കാരം. സംവിധായകന്‍ തുളസിദാസ് ചെയര്‍മാനും, സംഗീതജ്ഞന്‍ ദര്‍ശന്‍രാമന്‍, മുന്‍ ദൂരദര്‍ശന്‍ വാര്‍ത്താ അവതാരക മായാ ശ്രീകുമാര്‍, സംവിധായകന്‍ ജോളിമസ് എന്നിവര്‍ മെമ്പര്‍മാരായിട്ടുള്ള ജൂറിയാണ് 2024ലെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.
മികച്ച ചിത്രം - കിഷ്‌കിന്ധാകാണ്ഡം, മികച്ച രണ്ടാമത്തെ ചിത്രം - മുറ, മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം - ഉരുള്‍, മികച്ച സംവിധായകന്‍ - മുസ്തഫ (മുറ) മികച്ച സാമൂഹിക പ്രതിബദ്ധതാ ചിത്രം സംവിധായകന്‍ - മമ്മി സെഞ്ച്വറി (ഉരുള്‍), മികച്ച നടന്‍ - വിജയരാഘവന്‍ (കിഷ്‌കിന്ധാകാണ്ഡം), മികച്ച നടി - ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ), ക്യാരക്ടര്‍ റോളിലെ മികച്ച നടന്‍ - കോട്ടയം നസീര്‍ (വാഴ), ക്യാരക്ടര്‍ റോളിലെ മികച്ച നടി - ചിന്നു ചാന്ദ്‌നി നായര്‍ (ഗോളം), മികച്ച പെര്‍ഫോര്‍മന്‍സ് നടന്‍ - റഫീക്ക് ചൊക്ലി (ഖണ്ഡശഃ).
advertisement
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ - ഋതു ഹാറൂണ്‍ (മുറ), ആവണി രാകേഷ്, (കുറിഞ്ഞി), മികച്ച തിരക്കഥാകൃത്ത് - ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ), മികച്ച ഗാനരചന - വിവേക് മുഴക്കുന്ന് (തണുപ്പ്), മികച്ച സംഗീത സംവിധായകന്‍ : രാജേഷ് വിജയ് (മായമ്മ), മികച്ച ഗായകര്‍ എം .രാധാകൃഷ്ണന്‍ (ജമാലിന്റെ പുഞ്ചിരി), സജീര്‍ കൊപ്പം (ചിത്രം - വയസ്സെത്രയായി മൂപ്പത്തി), മികച്ച ഗായിക - അഖില ആനന്ദ് (മായമ്മ), മികച്ച ക്യാമറാമാന്‍- ഷെഹ്‌നാദ് ജലാല്‍ (ഭ്രമയുഗം), മികച്ച ചമയം - സുധി സുരേന്ദ്രന്‍ (മാര്‍ക്കോ), മികച്ച സിനിമ - നാടക കലാപ്രതിഭ - ആര്‍.കൃഷ്ണരാജ് എന്നിവര്‍ക്കാണ് ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചത്.
advertisement
പ്രേംനസീര്‍ സുഹൃത്‌സമിതിയുടെ പ്രഥമ ഷോര്‍ട്ട് ഫിലിം പുരസ്‌ക്കാരങ്ങളും പ്രഖ്യാപിച്ചു. മികച്ച ഷോര്‍ട്ട് ഫിലിം- ഭ്രമം , മികച്ച ഷോര്‍ട്ട് ഫിലിം സംവിധായകന്‍ - അനൂപ് വാമനപുരം, ഷോര്‍ട്ട് ഫിലിം - ഇനിയെത്ര ദൂരം, മികച്ച കുട്ടികള്‍ക്കുള്ള ഷോര്‍ട്ട് ഫിലിം- വെളിച്ചത്തിലേക്ക്, മികച്ച നടന്‍ - സുല്‍ജിത്ത് എസ്.ജി., ഷോര്‍ട്ട് ഫിലിം - വെളിച്ചത്തിലേക്ക്, മികച്ച നടി - മീനാക്ഷി ആദിത്യ, ഷോര്‍ട്ട് ഫിലിം- ഇനിയെത്രദൂരം, മികച്ച സഹനടന്‍ - സജി മുത്തൂറ്റിക്കര, ഷോര്‍ട്ട് ഫിലിം- ഭ്രമം, മികച്ച സഹനടി - ഷീലാമണി, ഷോര്‍ട്ട് ഫിലിം - 'തെറ്റാലി', മികച്ച ഡോക്യുമെന്ററി - സംഗീതമീ ലോകം : രചന, നിര്‍മ്മാണം, സംവിധാനം - സതീദേവി കെ.വി., മികച്ച മ്യൂസിക് ആല്‍ബം രചന - ദിവ്യ വിധു, ആല്‍ബം - 'കൊല്ലൂരമ്മേ ശരണം', മികച്ച മ്യൂസിക് ആല്‍ബം ഗായകന്‍ - അലോഷ്യസ് പെരേര, ആല്‍ബം - എന്‍. നാഥന്‍ എന്നേശു, മികച്ച മ്യൂസിക് ആല്‍ബം ഗായിക - ബിന്ധു രവി, ആല്‍ബം - മൂകാംബിക സൗപര്‍ണ്ണിക ദേവി, മികച്ച മ്യൂസിക് ആല്‍ബം നടന്‍ - വിഷ്ണു ആര്‍. കുറുപ്പ് : ആല്‍ബം - ചെമ്പകം എന്നിവര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍.
advertisement
നീലക്കുയില്‍ നാടകത്തിന്റെ ശില്പികളായ സംവിധാകന്‍ സി.വി. പ്രേംകുമാര്‍, നടന്‍ ജിതേഷ് ദാമോദര്‍, നടി സിതാര ബാലകൃഷ്ണന്‍, പി.ആര്‍.ഒ. അജയ് തുണ്ടത്തില്‍ എന്നിവര്‍ക്ക് പ്രേംനസീര്‍ നാടക പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുന്നു. പുരസ്‌ക്കാരങ്ങള്‍ 2025 മെയ് അവസാനം തിരുവനന്തപുരത്ത് നടക്കുന്ന താരനിശയില്‍ സമര്‍പ്പിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രേംനസീര്‍ സുഹൃത് സമിതി ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു; ജഗദീഷിന് ചലച്ചിത്ര ശ്രേഷ്ഠപുരസ്‌ക്കാരം
Next Article
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement