advertisement

ഭാര്യയും മക്കളും ഉള്ള യുവാവുമായുള്ള പ്രണയത്തിൽ നിന്ന് യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ആക്രമിച്ചു

Last Updated:

ഒളിവിലായിരുന്ന കേസിലെ രണ്ടാം പ്രതി വേങ്കോട് കുഞ്ചം ഷാജി വിലാസത്തിൽ എസ് ശരത്തി(27)നെ നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ ജ്യേഷ്ഠനും ഒന്നാം പ്രതിയുമായ ശ്യാം ഒളിവിലാണ്

Rapid Read
പ്രതീകാത്മത ചിത്രം
പ്രതീകാത്മത ചിത്രം
തിരുവനന്തപുരം: പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കാമുകനും സഹോദരനും ചേർന്ന് ആക്രമിച്ചു. ഗുരുതര പരിക്കേറ്റ നെടുമങ്ങാട് അരശുപറമ്പ് പുത്തൻവിള അശ്വതി ഭവനിൽ എസ് മിഥുനെ (42) നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിനും തലയ്ക്കും ആഴത്തിലുള്ള മുറിവുകളുണ്ട്.
ഒളിവിലായിരുന്ന കേസിലെ രണ്ടാം പ്രതി വേങ്കോട് കുഞ്ചം ഷാജി വിലാസത്തിൽ എസ് ശരത്തി(27)നെ നെടുമങ്ങാട് പോലീസ് അറസ്റ്റുചെയ്തു. ഇയാളുടെ ജ്യേഷ്ഠനും ഒന്നാം പ്രതിയുമായ ശ്യാം ഒളിവിലാണ്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: മിഥുൻ്റെ അടുത്ത ബന്ധുവായ പെൺകുട്ടി ശ്യാമുമായി പ്രണയത്തിലായി ഭാര്യയും മക്കളുമുള്ള ശ്യാമുമായുള്ള ബന്ധ ത്തിൽ നിന്ന് പിൻമാറണമെന്ന് മിഥുൻ പെൺകുട്ടിയെ ഉപദേശിച്ചു. ഇതറിഞ്ഞ ശരത്തും ശ്യാമും ചേർന്ന് ആനാട് ബി ടി പ്രസ്സിന് സമീപം ബൈക്കിൽ വരികയായിരുന്ന മിഥുനെ തടഞ്ഞു നിർത്തി മർദിച്ചു.
advertisement
ഇടിവള ഉപയോഗിച്ച് മിഥുന്റെ മുഖവും മൂക്കും ഇടിച്ചു പൊട്ടിച്ചു. മൂക്കിൻ്റെ പാലം പൊട്ടി. ആക്രമണശേഷം ഒളിവിൽപോയ പ്രതികളെ ടവർ ലൊക്കേഷൻ മുഖേനയാണ് കണ്ടെത്തിയത്. എന്നാൽ, പൊലീസ് സംഘമെത്തി ഇവരെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒന്നാം പ്രതി ശ്യാം കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
നെടുമങ്ങാട് എസ്എച്ച്‌ഒ പി കെ മോഹിത്, എസ് ഐ മുഹസിൻ മുഹമ്മദ്, എഎസ്ഐ ആർ ബിജു, വിനോദ് സാജൻ, അജിത്ത് മോഹൻ, അനന്തു, ശ്രീലാൽ, ശശികുമാർ എന്നിവരടങ്ങുന്ന സംഘമാണ് രണ്ടാം പ്രതിയെ പിടികൂടിയത്. ഒന്നാം പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയും മക്കളും ഉള്ള യുവാവുമായുള്ള പ്രണയത്തിൽ നിന്ന് യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ആക്രമിച്ചു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement