Jagan Shaji Kailas | ഷാജി കൈലാസിന്റെ മകൻ ജഗൻ സംവിധാനം, നായകൻ ദിലീപ്; D152 ആരംഭിച്ചു
- Published by:meera_57
- news18-malayalam
Last Updated:
ദിലീപിന്റെ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിൽ, വ്യത്യസ്ത പ്രായത്തിലൂടെ, ത്രില്ലർ മൂഡിലെ ചിത്രം
ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് (Jagan Shaji Kailas) ആദ്യമായി സംവിധാനം ചെയ്യുന്ന ദിലീപ് (Dileep) ചിത്രം D152 ന്റെ പൂജാ ചടങ്ങുകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്നു. ഉർവശി തീയേറ്റേഴ്സും കാക സ്റ്റോറിസും ചേർന്ന് നിർമ്മിച്ച് ഉർവശി തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന D152 ന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിക്കും. ദിലീപിന്റെ ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിൽ, വ്യത്യസ്ത പ്രായത്തിലൂടെ, ത്രില്ലർ മൂഡിലുള്ള D152ന്റെ രചന വിബിൻ ബാലചന്ദ്രൻ നിർവഹിക്കുന്നു. സന്ധീപ് സേനൻ, ആലക്സ് ഇ. കുര്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ: സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എം. എന്നിവരാണ്.
D152 ന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, പ്രോജക്റ്റ് ഡിസൈനർ: മനു ആലുക്കൽ, മ്യൂസിക് & ബാക്ക്‌ഗ്രൗണ്ട് സ്കോർ: മുജീബ് മജീദ്, എഡിറ്റർ: സൂരജ് ഇ.എസ്., പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേക്കപ്പ് : റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ : നോബിൾ ഏറ്റുമാനൂർ,ആർട്ട് ഡയറക്റ്റർ : സുനിൽ ലാവണ്യ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ : സ്യമന്തക് പ്രദീപ്, അസ്സോസിയേറ്റ് ഡയറക്ടർ : മുകേഷ് വിഷ്ണു, സ്റ്റിൽസ് : വിഗ്‌നേഷ് പ്രദീപ് ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ബെർണാഡ് തോമസ്, ഡിസൈൻസ് : യെല്ലോ ടൂത്ത്സ്, പി.ആർ.ഒ. : പ്രതീഷ് ശേഖർ.
advertisement
Summary: The puja ceremonies of Dileep's film D152, directed by Shaji Kailas' son Jagan Shaji Kailas for the first time, were held at the Vaikom Mahadeva Temple. Produced by Urvashi Theatres and Kaka Stories and presented by Urvashi Theatres, the shooting of D152 will begin in Thodupuzha. D152, which features Dileep in a different getup, through different ages, and in a thriller mood, is written by Vibin Balachandran
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 12, 2025 12:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Jagan Shaji Kailas | ഷാജി കൈലാസിന്റെ മകൻ ജഗൻ സംവിധാനം, നായകൻ ദിലീപ്; D152 ആരംഭിച്ചു


