Kangana Ranaut | നടി കങ്കണ റണൗത്തിന് വക്കീലിൽ നിന്നും ബലാത്സംഗ ഭീഷണി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ആരോപിതൻ

Last Updated:

Kangana Ranaut Gets 'Rape Threat' from Odisha Lawyer | താരമിപ്പോൾ മണാലിയിലെ വീട്ടിൽ നവരാത്രി ആഘോഷങ്ങളിലാണ്

നടി കങ്കണ റണൗത്തിനു നേരെ ബലാത്സംഗ ഭീഷണി. ഒഡീഷയിൽ നിന്നുമുള്ള ഒരു അഭിഭാഷകനാണ് സോഷ്യൽ മീഡിയ വഴി കങ്കണയ്ക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കിയത്. മുംബൈയിൽ തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് നടി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിന്റെ കമന്റ് സെക്ഷനിലാണ് ഇയാൾ മോശം കമന്റുകൾ പാസാക്കിയത്. അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു എന്നായിരുന്നു ഇയാളുടെ വിശദീകരണം. താരമിപ്പോൾ മണാലിയിലെ വീട്ടിൽ നവരാത്രി ആഘോഷങ്ങളിലാണ്.
സെപ്റ്റംബർ ഒൻപതാം തിയതി കങ്കണ റണൗട്ടിന്റെ മുംബൈ ബംഗ്ലാവിലെ ഓഫിസ് കെട്ടിടം കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയിരുന്നു. ബുള്‍ഡോസറുകളുമായി എത്തിയ കോര്‍പ്പറേഷന്‍ അധികൃതരാണ് കെട്ടിടം പൊളിച്ചു നീക്കിയത്. പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ കങ്കണ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അതേദിവസം പരിഗണിക്കാനിരിക്കെയാണ് കോര്‍പ്പറേഷന്‍ നടപടികളുമായി മുന്നോട്ടു പോയത്. ശിവസേന നേതാക്കളും കങ്കണയും തമ്മിലുള്ള വാക്പോര് മൂര്‍ച്ഛിക്കുന്നതിനിടയിലായിരുന്നു ശിവസേനയുടെ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്റെ പ്രതികാര നടപടി.
ഇതേതുടർന്ന് ഗവർണർ ഭഗത് സിംഗ് കോഷിയാരയുമായി കങ്കണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു പൗരനായിട്ടാണ് ഗവർണറെ കാണാനെത്തിയതെന്നും രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നുമാണ് കൂടിക്കാഴ്ചയെക്കുറിച്ച് കങ്കണ പറഞ്ഞത്.
advertisement
ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ കങ്കണ നായികാ വേഷം ചെയ്യുന്നുണ്ട്. അടുത്തിടെ താരം ചിത്രത്തിലെ തന്റെ ലുക്ക് വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ജയലളിതയുമായുള്ള സമാനതകളുടെ പേരിൽ ഈ ചിത്രങ്ങൾ ഇരുകൂട്ടരുടെയും ആരാധകരും അണികളും ഏറ്റെടുത്തിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് കങ്കണ പോസ്റ്റ് ചെയ്തത്.
'തലൈവി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വർഷം തിയേറ്ററുകളിലെത്താൻ തയാറെടുത്തിരുന്നതാണ്. ജൂൺ 26 ആണ് റിലീസിനായി പ്രഖ്യാപിച്ചിരുന്ന തിയതി. പക്ഷെ കോവിഡ് ലോക്ക്ഡൗണും അതേത്തുടർന്നുള്ള അനിശ്ചിതാവസ്ഥയും വന്നതിൽ പിന്നെ ഷൂട്ടിംഗ് ഉൾപ്പെടെ മുടങ്ങിയിരുന്നു. ഏഴുമാസം നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് ചിത്രം വീണ്ടും ചിത്രീകരണം ആരംഭിച്ചത്. സിനിമയ്ക്കായി കങ്കണ പ്രത്യേകം ഭരതനാട്യം പരിശീലിക്കുകയും ചെയ്തിരുന്നു.
advertisement
ഒരു ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് കങ്കണ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ബാഹുബലി, മണികർണ്ണിക തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് കെ.വി. വിജയേന്ദ്ര പ്രസാദ് ആണ് ഈ സിനിമയുടെ രചനയും നിർവഹിക്കുന്നത്. ചിത്രം ഇനി എന്നാകും റിലീസ് ചെയ്യുക എന്നുള്ള വിവരം പുറത്തു വന്നിട്ടില്ല.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Kangana Ranaut | നടി കങ്കണ റണൗത്തിന് വക്കീലിൽ നിന്നും ബലാത്സംഗ ഭീഷണി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ആരോപിതൻ
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement