'വലതുവശത്തെ കള്ളൻ' വരുന്നു; ദൃശ്യം 3-യ്ക്കുമുമ്പ് പുതിയ ത്രില്ലറുമായി ജീത്തു ജോസഫ്

Last Updated:

ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപശ്ചാത്തലമാകും ചിത്രത്തിന്റെതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന

News18
News18
നുണക്കുഴിക്ക് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് ജീത്തു ജോസഫ്. ഹിറ്റ് ക്രൈം തില്ലർ സിനിമകൾ ഒരുക്കുന്ന ജീത്തുവിന്റെ പുതിയ ചിത്രത്തിന്റെ പേര് 'വലതുവശത്തെ കള്ളൻ' എന്നാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഈസ്റ്റർ ദിനത്തിൽ പുറത്തിറങ്ങി. ജീത്തു തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പോസ്റ്റർ പങ്കുവച്ചത്.
ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപശ്ചാത്തലമാകും ചിത്രത്തിന്റെതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളൻ' ടൈറ്റിൽ പോസറ്റർ പുറത്തുവിട്ടത്. യേശുക്രിസ്തുവിനെ രണ്ട് കള്ളന്മാര്‍ക്കിടയിലായായിരുന്നു കുരിശില്‍ തറച്ചത്. ഇതില്‍ വലത് വശത്തെ കള്ളന്‍ നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്‍റെ കുറ്റങ്ങള്‍ മനസ്സിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിൽ പരാമർശിച്ചിട്ടുണ്ട്. ഈ കഥയോട് കൂട്ടിവായിക്കേണ്ടതാകുമോ സിനിമ എന്നാണ് ടൈറ്റിലിലും ടാഗ് ലൈനിലും നൽകിയിരിക്കുന്ന സൂചന.‌
advertisement
ഒരു കുറ്റാന്വേഷണ സിനിമയെന്നായിരുന്നു പോസ്റ്റർ നൽകുന്ന സൂചന. ഒരു മേശയിൽ പൊലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയർ‍ലെസും താക്കോൽകൂട്ടവും കണ്ണടയും ഇരിക്കുന്നതാണ് ടൈറ്റിൽ പോസ്റ്ററിലുള്ളത്. മേശയുടെ ഇരുവശങ്ങളിൽ രണ്ടുപേർ‍ ഇരിക്കുന്നതായുള്ള സൂചനയുമുണ്ട്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ വരും ദിവസങ്ങളിൽ പുറത്തുവിടാനിരിക്കുകയാണ് അണിയറപ്രവർത്തകർ. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്
ബേസിൽ നായകനായെത്തിയ നുണക്കുഴിയാണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ജീത്തുവിന്റെതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'വലതുവശത്തെ കള്ളൻ' വരുന്നു; ദൃശ്യം 3-യ്ക്കുമുമ്പ് പുതിയ ത്രില്ലറുമായി ജീത്തു ജോസഫ്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement