Jeethu Joseph | വീണ്ടും വരുന്നു; നേരിന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം ഉടൻ പ്രഖ്യാപിക്കും

Last Updated:

ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫിന്റെ തന്നെ പ്രധാന സംവിധാന സഹായിയായിരുന്ന ശിഷ്യൻ കൂടിയായ അർഫാസ് അയ്യൂബാണ്

'നേര്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് പോസ്റ്റർ ജനുവരി 2ന് പുറത്തിറങ്ങും. മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബജറ്റ് സിനിമയായ മോഹൻലാൽ നായകനായി എത്തുന്ന റാം എന്ന ചിത്രത്തിന്റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടെ റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രമായിരിക്കും ഇത്.
ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫിന്റെ തന്നെ പ്രധാന സംവിധാന സഹായിയായിരുന്ന ശിഷ്യൻ കൂടിയായ അർഫാസ് അയ്യൂബാണ്. താരനിരയിലും ടെക്നിക്കൽ ടീമിലും ഗംഭീരനിര തന്നെയുണ്ടെന്നാണ് അറിവ്. ദുൽഖറിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ 'സീതാരാമത്തിന്റെ' സംഗീതസംവിധായകയും കൂടിയായ വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 50 കോടി ക്ലബ്ബിൽ ടം നേടിയ ചിത്രമാണ് മോഹൻലാൽ നായകനായി, ജീത്തു ജോസഫ് സംവിധാനം നിർവഹിച്ച 'നേര്' എന്ന ലീഗൽ ത്രില്ലർ. അനശ്വര രാജൻ ഈ സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു താരമാണ്. ശാന്തിമായ ദേവി, ജീത്തു ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കിയത്.
advertisement
Summary: Jeethu Joseph to present a Malayalam movie soon after the release and success of Neru. Further announcement of the film is slated for January 2, 2024. Arfas Ayoob, a directorial assistant of Jeethu Joseph is directing the movie. Vishal Chandrasekhar is weaving music
മലയാളം വാർത്തകൾ/ വാർത്ത/Film/
Jeethu Joseph | വീണ്ടും വരുന്നു; നേരിന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം ഉടൻ പ്രഖ്യാപിക്കും
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement