വാക്വിൻ ഫീനിക്സ് അച്ഛനായി; മകന് സഹോദരന്റെ പേര് നൽകി ജോക്കർ താരം

ജോക്കറിലെ അഭിനയത്തിന് ഓസ്കാർ നേടിയ വാക്വിൻ തന്റെ പ്രസംഗത്തിൽ സഹോദരനെ കുറിച്ച് പരാമർശിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: September 28, 2020, 1:07 PM IST
വാക്വിൻ ഫീനിക്സ് അച്ഛനായി; മകന് സഹോദരന്റെ പേര് നൽകി ജോക്കർ താരം
Joaquin Phoenix, Rooney Mara
  • Share this:
ജോക്കർ താരം വാക്വിൻ ഫീനിക്സിനും നടി റൂണി മാരയ്ക്കും ആൺകുഞ്ഞ് പിറന്നു. ഫീനിക്സിന്റെ മരിച്ചുപോയ സഹോദരന്റെ പേരാണ് കുഞ്ഞിന് നൽകിയിരിക്കുന്നത്.

റിവർ ഫീനിക്സ് എന്നാണ് വാക്വിന്റെ സഹോദരന്റെ പേര്. 1993 ൽ 23 ാമത്തെ വയസ്സിലാണ് റിവർ ഫീനിക്സ് അന്തരിക്കുന്നത്.


റഷ്യൻ സംവിധായകൻ വിക്ടർ കൊസ്സകോവിസ്കിയാണ് വാക്വിൻ-മാരയുടെ ജീവിതത്തിലെ പുതിയ അംഗത്തെ കുറിച്ചുള്ള വാർത്ത ലോകത്തെ അറിയിച്ചത്. കൊസ്സകോവിസ്കിയുടെ പുതിയ ഡോക്യുമെന്ററിയുടെ നിർമാതാക്കളിൽ ഒരാളാണ് വാക്വിൻ.

ജോക്കറിലെ അഭിനയത്തിന് ഓസ്കാർ നേടിയ വാക്വിൻ തന്റെ പ്രസംഗത്തിൽ സഹോദരനെ കുറിച്ച് പരാമർശിച്ചിരുന്നു. 'സ്നേഹത്തോടെ രക്ഷയിലേക്ക് ഓടുക, സമാധാനം പിന്തുടരും' എന്ന സഹോദരന്റെ കവിത ചൊല്ലിക്കൊണ്ടായിരുന്നു വാക്വിൻ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

2016 ലെ മേരി മഗ്ഡലിൻറെ ലൊക്കേഷനിൽ വെച്ചാണ് വാക്വിനും റൂണി മാരയും പരിചയപ്പെടുന്നത്. 2017 ൽ ഇരുവരും തങ്ങളുടെ ബന്ധം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ജുലൈയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.
Published by: Naseeba TC
First published: September 28, 2020, 1:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading