Joker Sequels | വീണ്ടും 'കോമാളി' വേഷം കെട്ടാൻ വാക്വീൻ ഫീനിക്സിന് 360 കോടി രൂപയുടെ ഓഫർ; ഉണ്ടാകുമോ ജോക്കറിന് സീക്വൽ?
- Published by:Naseeba TC
- news18-malayalam
Last Updated:
ജീവിതത്തിൽ ഉടനീളം അപമാനവും പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്ന ആർതർ ഫ്ലക്ക് ജോക്കർ എന്ന വില്ലനായി മാറിയതിന് ശേഷം, ഇനിയെന്ത്?
കോമാളിയായെത്തി പ്രേക്ഷകരെ ഉന്മാദത്തിൽ ആറാടിച്ച ജോക്കറിന് തുടർ സിനിമകൾ വരുന്നോ? പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ജോക്കറിന് രണ്ട് സീക്വൽ കൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.
നായകനായും വില്ലനായും അമ്പരപ്പിച്ച് ഓസ്കാർ പുരസ്കാരം വരെ നേടിയ വാക്വീൻ ഫീനക്സ് തന്നെയാണ് പുതിയ ചിത്രങ്ങളിലും ജോക്കറായി എത്തുക. ഹീത്ത് ലെഡ് ലെഡ്ജർ മുൻപ് അവതരിപ്പിച്ച ജോക്കർ കഥാപാത്രത്തെ അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് വീണ്ടും എത്തിച്ച വാക്വീൻ ഫീനക്സ് അല്ലാതെ മറ്റൊരു നടനെ ആ കഥാപാത്രമായി സങ്കൽപ്പിക്കാൻ സാധിക്കില്ലെന്നതാണ് വസ്തുത.
You may also like:നാം മികച്ചതാകുന്നത് എപ്പോൾ ? ഓസ്കാർ നേടിയ ശേഷം വോക്വിൻ ഫീനിക്സ് പറയുന്നു
ജോക്കറിന്റെ പുതിയ ഭാഗങ്ങൾക്കായി വാക്വീൻ ഫീനെക്സിന് 360 കോടി രൂപയാണ് പ്രതിഫലമായി പറഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ടോഡ് ഫിലിപ്സ് തന്നെയാകും പുതിയ ചിത്രങ്ങളുടേയും സംവിധാനം. ചിത്രത്തിന് തുടർച്ചകൾ ഉണ്ടാകുമെന്ന് സംവിധായകനും നടനും നേരത്തേ സൂചന നൽകിയിരുന്നു.
advertisement
I hope people REALLY listen to this speech. Set your ego aside, and let your heart feel what we all know to be true ❤️ #Oscars #JoaquinPhoenix pic.twitter.com/IuHgTfIBsS
— Gerren Keith Gaynor (@MrGerrenalist) February 10, 2020
ചിത്രം പുറത്തിറങ്ങിയ സമയത്ത് തുടർ ഭാഗങ്ങളിൽ വാക്വീൻ ഫിനെക്സിന് താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ വീണ്ടും ജോക്കറാകാൻ ഫീനിക്സ് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. പുതിയ ചിത്രത്തിന്റെ തിരക്കഥയടക്കമുള്ള കാര്യങ്ങളിൽ ചർച്ച നടക്കുകയാണെന്നും ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.
advertisement
അടുത്ത നാല് വർഷത്തിനുള്ളിൽ രണ്ട് ജോക്കർ സിനിമകൾ പുറത്തിറക്കാനാണ് പദ്ധതി. ജാക്വിൻ ഫീനിക്സിന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലമാണ് ചിത്രങ്ങൾക്കായി ലഭിച്ചിരിക്കുന്നത്. 2022, 2024 വർഷങ്ങളിൽ ചിത്രം പുറത്തിറക്കാനാണ് വാർണർ ബ്രദേർസ് സ്റ്റുഡിയോയുടെ തീരുമാനം.
advertisement
ജോക്കറാകാനായി വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളായിരുന്നു ഫീനിക്സ് നടത്തിയിരുന്നത്. ചിത്രത്തിനു വേണ്ടി ശരീരഭാരം 23 കിലോ കുറച്ചു. പൈശാചികതയും നിസ്സഹായതയും കൂടിക്കലർന്ന വരുന്ന ആർതർ ഫ്ലക്ക് എന്ന കഥാപാത്രത്തിൽ നിന്നും മുക്തനാകുകഏറെ ശ്രമകരമായിരുന്നുവെന്ന് പിന്നീട് ഫീനിക്സ് തന്നെ പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ ഉടനീളം അപമാനവും പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്ന ആർതർ ഫ്ലക്ക് എങ്ങനെ ജോക്കർ എന്ന വില്ലനായി മാറുന്നുവെന്നാണ് സിനിമ പറയുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 19, 2020 9:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Joker Sequels | വീണ്ടും 'കോമാളി' വേഷം കെട്ടാൻ വാക്വീൻ ഫീനിക്സിന് 360 കോടി രൂപയുടെ ഓഫർ; ഉണ്ടാകുമോ ജോക്കറിന് സീക്വൽ?