Pani OTT : കാത്തിരിപ്പിന് വിരാമം ജോജുവിന്റെ 'പണി' ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു

Last Updated:

ജനുവരി 16 മുതൽ സോണി ലിവിലൂടെ പണി സ്ട്രീമിംഗ് ആരംഭിക്കും

ജോജു ജോർജ്, പണി
ജോജു ജോർജ്, പണി
മലയാളികളുടെ പ്രിയ നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പണി. ഒരു മാസ് ത്രില്ലര്‍ റിവഞ്ച് ഴോണറില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഒക്‌ടോബര്‍ 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളോടെ മികച്ച കളക്ഷൻ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.ചിത്രത്തിന്റെ ഒടിടി റിലീസായിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമ പ്രേമികൾ.ഇപ്പോൾ ഇതാ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 16 മുതൽ സോണി ലിവിലൂടെ പണി സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററുകളിലെത്തി മൂന്ന് മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത് . മലയാളം ഹിന്ദി തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തിയതും ജോജു ജോർജ് ആയിരുന്നു. ഗിരി എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്. ജോജുവിന്റെ കഥാപാത്രത്തിന്റെ ഭാര്യയായി എത്തിയത് അഭിനയ ആണ്. സാഗർ സൂര്യ അവതരിപ്പിച്ച ഡോൺ, ജുനൈസ് വി പി അവതരിപ്പിച്ച സിജു എന്നീ രണ്ട് യുവാക്കൾ നഗരത്തിൽ ഒരു കൊലപാതകം നടത്തി ഗിരിയുടെ ജീവിതത്തെ താറുമാറാക്കുന്നതോടെയാണ് ചിത്രം വഴിത്തിരിവിലേക്ക് എത്തുന്നത്. ജോജു ജോർജ്, അഭിനയ, സാഗർ സൂര്യ, ജുനൈസ് വി.പി എന്നിവർക്കൊപ്പം സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിഷ്ണു വിജയ്, സാം സി എസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം വേണു ഐ എസ് സിയും ജിൻ്റോ ജോർജും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്.ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ഴോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Pani OTT : കാത്തിരിപ്പിന് വിരാമം ജോജുവിന്റെ 'പണി' ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement