'കോടികൾ വാരിക്കൂട്ടി ദേവരയുടെ വിജയത്തേരോട്ടം' ; ആദ്യവാര കളക്ഷൻ റിപ്പോർട്ട്

Last Updated:

ജൂനിയർ എൻടിആറിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി മാറിയിരിക്കുകയാണ് ദേവര പാര്‍ട്ട് 1

ജൂനിയർ എന്‍ടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യത ചിത്രമാണ് ദേവര. ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തിരുത്തി കുറിച്ച് ചിത്രം തന്റെ വിജയത്തേരോട്ടം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ഒരാഴ്ചത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ഏഴ് ദിനങ്ങളില്‍ ചിത്രം 405 കോടിയാണ് സ്വന്തമാക്കിയത്. ഇതോടെ ജൂനിയർ എൻടിആറിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി മാറിയിരിക്കുകയാണ് ദേവര പാര്‍ട്ട് 1.
advertisement
ആദ്യ ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 172 കോടി രൂപ ഗ്രോസ് കളക്ഷൻ ചിത്രം നേടിയെന്ന് നേരത്തെ നിർമാതാക്കൾ അറിയിച്ചിരുന്നു. ദേവരയായി ജൂനിയർ എൻടിആർ തകർത്തപ്പോൾ ഭൈര എന്ന വില്ലൻ വേഷത്തിൽ സെയ്ഫ് അലിഖാനും തങ്കമായി ജാൻവി കപൂറും എത്തി. മൂന്ന് താരങ്ങളുടെയും ആരാധകർക്ക് ആഘോഷിക്കാനുള്ള വക ചിത്രത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
തെലുങ്കിലും മലയാളത്തിലും തമിഴിലും മികച്ച ബുക്കിങ്ങുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രർ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. ചിത്രം വരും ദിവസങ്ങളിൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന് റിലീസിന് മുൻപ് തന്നെ മികച്ച പ്രീ റിലീസ് ബിസിനസ് നടന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ദേവരയുടെ ആദ്യ ഭാഗം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'കോടികൾ വാരിക്കൂട്ടി ദേവരയുടെ വിജയത്തേരോട്ടം' ; ആദ്യവാര കളക്ഷൻ റിപ്പോർട്ട്
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement